
ശാസ്താംകോട്ട ∙ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതി പിടിയിൽ.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഈസ്റ്റ് കല്ലട ചീക്കൽകടവ് സരസ്വതി വിലാസത്തിൽ നന്ദകുമാറിനെയാണു ശാസ്താംകോട്ട
പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കേ കല്ലട
പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ഇയാൾ കഴിഞ്ഞ 2 ദിവസമായി മാതാപിതാക്കളെ ഉപദ്രവിച്ചു വരികയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിഴക്കേ കല്ലട
പൊലീസ് ഇയാളെ പിടികൂടാനെത്തിയെങ്കിലും പ്രതി സ്ഥലത്തു നിന്നു മുങ്ങി ആറ്റിലൂടെ നീന്തി രക്ഷപ്പെട്ടു.
മാതാവിന്റെ അനുജത്തിയെ കഴിഞ്ഞദിവസം മർദിച്ചതിനെത്തുടർന്ന് ഇവർ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ഇന്നലെ രാത്രി 7ന് ഇയാളെ പിടികൂടാൻ ശാസ്താംകോട്ട
പൊലീസ് എത്തിയപ്പോഴാണ് ഇയാൾ പൊലീസിനെ ആക്രമിച്ചത്. ശാസ്താംകോട്ട
പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്ഐ ശ്രീകുമാർ, സിപിഒമാരായ അഖിൽ, അഭിലാഷ്, വിപിൻ, അലക്സണ്ടർ എന്നിവർക്കാണു പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. പ്രതി തടിക്കഷണം കൊണ്ട് അടിച്ചും കടിച്ചുമാണു പൊലീസുകാരെ പരുക്കേൽപിച്ചത് ആക്രമണത്തിൽ പരുക്കേറ്റ ഉദ്യോഗസ്ഥർ ശാസ്താംകോട്ട
താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഇയാൾക്കെതിരെ ഈസ്റ്റ് കല്ലട
പൊലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]