
പരവൂർ∙ കൂനയിൽ എൽപിഎസ്-ചരുവിള ക്ഷേത്രം റോഡിൽ കോൺക്രീറ്റിങ് ആരംഭിച്ചപ്പോൾ പതിറ്റാണ്ട് കാലം നീണ്ട യാത്ര ദുരിതത്തിന് അവസാനമായി എന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
എന്നാൽ കോൺക്രീറ്റിങ് കഴിഞ്ഞതോടെ അടുത്ത ദുരിതം ആരംഭിച്ചു. കോൺക്രീറ്റിങിനു ശേഷം വശങ്ങളിൽ രൂപപ്പെട്ട
കുഴിയാണ് അപകടം വരുത്തുന്നത്. വശങ്ങളിൽ കോൺക്രീറ്റ് ചെയ്യാത്തതു മൂലം മഴവെള്ളം കുത്തിയൊലിച്ചു ഒരടിയിലേറെ താഴ്ചയുള്ള കുഴിയാണ് രൂപപ്പെട്ടത്.
റോഡ് തകർന്നു കിടന്നപ്പോൾ 2 വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാൻ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ എതിർദിശയിൽ വാഹനം എത്തിയാൽ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്.കുത്തിറക്കത്തിൽ വാഹനം പിറകോട്ട് എടുക്കുന്നത് അപകടത്തിനും കാരണമാകും.
രാത്രി വെളിച്ചമില്ലാത്തതിനാൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടാനും സാധ്യതയുണ്ട്. എതിരെ വരുന്ന വാഹനത്തിന് വശം നൽകാൻ ശ്രമിച്ചാൽ കുഴിയിൽ പതിക്കുന്ന അവസ്ഥയാണ്.
നൂറുകണക്കിന് സ്കൂൾ വിദ്യാർഥികൾ കാൽനടയായും സൈക്കിളിലും സഞ്ചരിക്കുന്ന പാതയാണിത്.
കോൺക്രീറ്റിങ് നടത്തി ഒരു മാസമായിട്ടും വശങ്ങളിൽ കോൺക്രീറ്റിങ് നടത്താത്തത് അനാസ്ഥയാണെന്ന് ആക്ഷേപം ഉണ്ട്. ഒട്ടേറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് റോഡിൽ കോൺക്രീറ്റിങ് നടത്തിയത്.എന്നാൽ റോഡിന്റെ തുടക്കത്തിലും അവസാനിക്കുകയും ചെയ്യുന്ന ഭാഗങ്ങളിൽ മാത്രമാണ് കോൺക്രീറ്റിങ് നടത്തിയത്.
ബാക്കി ഭാഗം പഴയ അവസ്ഥയിലാണ്. നെൽവയലിനു കുറുകെയുള്ള റോഡിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 8 ലക്ഷം രൂപ വിനിയോഗിച്ചു വർഷങ്ങൾക്ക് മുൻപ് ടാറിങും കോൺക്രീറ്റിങും നടത്തിയതാണ് അവസാനമായി നടത്തിയ നവീകരണം.
റോഡ് നവീകരണത്തിനായി ഫിഷറീസ് വകുപ്പ് 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]