പാരിപ്പള്ളി ∙ അണുബാധയെ തുടർന്നു പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് അടച്ചു.
ഇതോടെ മുൻ കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റി വയ്ക്കുകയാണ്. അത്യാഹിത വിഭാഗവും ലേബർ റൂമിന്റെ ഭാഗമായ ഓപ്പറേഷൻ തിയറ്ററും മാത്രമാണ് പ്രവർത്തിക്കുന്നത്.
അണുബാധയെ തുടർന്നു 10 ദിവസം മുൻപാണ് ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് അടച്ചത്.
സർജറി, ഓർത്തോ, ഇഎൻടി, ഒഫ്താൽമോളജി വിഭാഗം ഓപ്പറേഷൻ തിയറ്ററുകളാണ് അടച്ചത്. അത്യാഹിത വിഭാഗത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ശസ്ത്രക്രിയകൾ മാത്രമാണ് നടക്കുന്നത്. എയർ കണ്ടിഷനിലുള്ള കാലപ്പഴക്കംചെന്ന ഫിൽറ്ററിൽ നിന്ന് അണുബാധ ഉണ്ടായെന്നാണു പ്രാഥമിക നിഗമനം.
2 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ തിയറ്റർ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

