ഓച്ചിറ ∙ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു നടത്തിയ സനാതന ധർമ സമ്മേളനം പള്ളിക്കൽ സുനിൽ ഉദ്ഘാടനം ചെയ്തു. പ്രഫ.
പ്രയാർ പി.രാധാകൃഷ്ണ കുറുപ്പ് അധ്യക്ഷനായി. ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സുഭാഷ് ശങ്കർ, വിഷ്ണു ശങ്കർ എന്നിവർ പ്രസംഗിച്ചു.
കവിയരങ്ങ്
∙ ഉത്സവത്തോട് അനുബന്ധിച്ച് കവിയരങ്ങ് നടത്തി.
48 കവികൾ പങ്കെടുത്തു. അരങ്ങിൽ 50 വർഷം പൂർത്തീകരിച്ച കവി വരവിള ശ്രീനിയെ എ.എസ്.പി.കുറുപ്പ് ആദരിച്ചു.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ രമണൻ പിള്ള, കാർത്തികപ്പള്ളി സത്യശീലൻ എന്നിവർ പ്രസംഗിച്ചു.
പരബ്രഹ്മ ഭൂമിയിൽ ഇന്ന്
നാരായണീയം പാരായണം – 8.00, പ്രഭാഷണം – വള്ളിക്കാവ് സേനൻ – 9.00, പ്രഭാഷണം – പ്രഫ. പന്മന വിജയലക്ഷ്മി – 9.30, ഓച്ചിറ സത്യസായി സേവാ സമിതിയുടെ ഭജൻസ് – 10.00, വള്ളിക്കുന്നം ആത്മബോധോദയ സംഘത്തിന്റെ ഭക്തിഗാന സുധ – 11.00, കൃഷ്ണ നൃത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ – 12.00, ശരണ്യ എസ്.ചന്ദ്രന്റെ സെമിക്ലാസിക്കൽ ഡാൻസ് – 1.00, കുരീപ്പുഴ മണലിൽ സിസ്റ്റേഴ്സിന്റെ തിരുവാതിര – 1.30, ശിൽപയുടെ നൃത്തനൃത്യങ്ങൾ – 2.00, ചിദംബര സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ – 2.00, ഓച്ചിറ വേലുക്കുട്ടി കലാകേന്ദ്രത്തിന്റെ നൃത്തവിസ്മയം – 3.30, വിദ്യാഭ്യാസ സമ്മേളനം.
ഉദ്ഘാടനം കവി ഏഴാച്ചേരി രാമചന്ദ്രൻ – 4.00, അശോകൻ ചോറ്റാനിക്കരയുടെ സംഗീതാർച്ചന – 6.30, ലാസ്യ മുതുകുളത്തിന്റെ വീരനാട്യം – 7.30, നാടൻപാട്ട് – 8.15, തൊടിയൂർ വസന്തകുമാരിയുടെ കഥാപ്രസംഗം – 9.30, ‘വംശം’ നാടകം – 11.00, ചേർത്തല രംഗകലയുടെ കുറത്തിയാട്ടം – 1.00.
ശ്രീനാരായണ മഠത്തിൽ ഇന്ന്
∙ ഗുരുപൂജ 6.00, ശാന്തിഹവനം 6.15, വനിതാ സമ്മേളനം. ഉദ്ഘാടനം എസ്.ജയമോഹൻ – 10.00, അന്നദാനം – 1.00, ഗുരുപൂജ – 6.00, സമൂഹപ്രാർഥന – 7.00.
വില പ്രവചിക്കൂ; സമ്മാനം നേടാം
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് പടനിലത്തെ മലയാള മനോരമ സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാലയുടെ വില പ്രവചിക്കു… ശരി ഉത്തരങ്ങളിൽ നിന്നു നറുക്കെടുക്കുന്ന ഒരാൾക്കു രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന ആകർഷകമായ സമ്മാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

