കൊല്ലം ∙ ഫ്ലാറ്റ് സമുച്ചയത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാസേന സംഘം രക്ഷിച്ചു. ഇന്നലെ വൈകിട്ട് 5.30നു രാമൻകുളങ്ങരയിലെ സ്വകാര്യ ഫ്ലാറ്റ് സമുച്ചയത്തിലാണു സംഭവം.
വയോധികൻ ബാൽക്കണിയിലേക്ക് ഇറങ്ങുന്നതിനിടെ ഫ്ലാറ്റിലേക്കു കയറുന്ന ഡോർ അബദ്ധത്തിൽ ലോക്ക് ആയി.
ഈ സമയം ഫ്ലാറ്റിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്നു, ബാൽക്കണിയിൽ നിന്നു കൊണ്ട് ഇദ്ദേഹം താഴെ റോഡിലുണ്ടായിരുന്നവരുടെ ശ്രദ്ധ ആകർഷിച്ചു ബാൽക്കണിയിൽ കുടുങ്ങിയ വിവരം ഇവരെ അറിയിച്ചു.
ഇവർ വിവരം അറിയിച്ചതിനെ തുടർന്നു ചാമക്കടയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി.
ഇതിനിടെ വയോധികന്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയെങ്കിലും ഫ്ലാറ്റിന്റെ പ്രധാന വാതിലും പൂട്ടിയ നിലയിലായിരുന്നു.
തുടർന്നു, സമീപത്തെ ഫ്ലാറ്റിലൂടെ പുറത്തെ ഷേഡിലിറങ്ങി അവിടെ നിന്നു ജനൽ വഴി വയോധികൻ കുടുങ്ങിയ ഫ്ലാറ്റിനുള്ളിൽ കയറി, ബാൽക്കണി വാതിൽ തുറന്നു രക്ഷിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ ഡി.ഉല്ലാസ്, അസി.സ്റ്റേഷൻ ഓഫിസർ എസ്.മണിയൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.എസ്.അജിത് കുമാർ, ഷെഫീഖ്, കൃപദേവൻ, കൃഷ്ണനുണ്ണി, ശബരി, സജീവ്, എച്ച്.ജി.പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

