കൊട്ടാരക്കര∙ എംസി റോഡിൽ പുലമൺ കവലയിൽ അപകടമാം വിധം തൂണുകൾ. ഒട്ടേറെ വാഹനങ്ങൾ തൂണിലേക്ക് ഇടിച്ചു കയറി അപകടത്തിൽപെട്ടു.
ആരാണ് തൂണുകൾ സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ഇതുമായി ബന്ധമില്ലെന്നും കെഎസ്ടിപി അധികൃതരും കൊട്ടാരക്കര നഗരസഭയും പറയുന്നു.
അനുമതിയില്ലാതെ കൈവരിയോട് ചേർന്ന് സ്ഥാപിച്ച തൂണുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിപി എക്സി.എൻജിനീയർ കൊട്ടാരക്കര നഗരസഭയ്ക്ക് ഇന്നലെ കത്ത് നൽകി. എന്നാൽ തൂണുകൾ സ്ഥാപിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് കൊട്ടാരക്കര നഗരസഭ അധികൃതർ പറയുന്നു. കഴിഞ്ഞ രാത്രിയാണ് പുലമൺ കവലയിൽ എംസി റോഡും ദേശീയപാതയും ചേരുന്ന ഭാഗത്ത് റോഡിന്റെ രണ്ട് വശങ്ങളിലായി വീതി കുറഞ്ഞ സ്ഥലത്ത് ഇരുമ്പ് തൂണുകൾ സ്ഥാപിച്ചത്.
ആദ്യ ദിവസം തന്നെ തൂണിലേക്ക് വാഹനം ഇടിച്ച് കയറി.
രണ്ടാമത്തെ തൂണും വൈകാതെ തലകുത്തി അപകടാവസ്ഥയിലാണ് .റോഡിലേക്ക് ചെരിഞ്ഞ തൂൺ ഇന്നലെ രാവിലെ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ച് കയറി. ഭാഗ്യത്തിനാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
സ്വകാര്യ സംരംഭകരാണ് കെഎസ്ടിപിയുടെയോ നഗരസഭയുടെ അനുമതിയില്ലാതെ തൂണുകൾ സ്ഥാപിച്ചതെന്നാണ് നഗരസഭയുടെ ആരോപണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

