കൊല്ലം∙ പാരിപ്പിള്ളി സ്വദേശി ഷിഫ്ന നാട്ടിലെ താരമാണിപ്പോൾ. തന്റെ ഒരൊറ്റ പ്രവൃത്തിയിലൂടെ നാടിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയായാണ് 27 കാരിയായ ഷിഫ്ന.
മോനെ സ്കൂൾ ബസ് കയറ്റിവിടാൻ റോഡിലെത്തിയതാണ് ഷിഫ്ന. അപ്പോഴാണ് മീനുമായെത്തിയ ആളുടെ വണ്ടി പുറകോട്ട് തെന്നി കെഎസ്ആർടി ബസിന്റെ പിന്നിൽ ഇടിച്ചത്. മീൻ മുഴുവൻ താഴെ വീണു.
വണ്ടികൾ കയറിയിറങ്ങാൻ തുടങ്ങിയപ്പോൾ ഷിഫ്ന സ്വമേധയാ അതെല്ലാം പെറുക്കി തിരിച്ചു മീൻവണ്ടിയിലിട്ടു. ഇതിനിടെ രണ്ടു സ്കൂൾ കുട്ടികളും സഹായിക്കാനെത്തി.
എന്നാൽ, യൂണിഫോമിലായതിനാൽ അവരോട് ചെയ്യേണ്ട എന്ന് ഷിഫ്ന പറയുകയായിരുന്നു.
കണ്ടക്ടറും ഡ്രൈവറും ഇറങ്ങി മീൻ വിൽപനക്കാരനോടു സംസാരിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സമീപവാസിയായ ഷിഫ്ന ഷെമീർ ആരോടും ചോദിക്കാതെ മീനുകൾ പെറുക്കി പെട്ടിയിലിടുകയായിരുന്നു. ചുറ്റുമുള്ള ഒച്ചയും ബഹളവും അവൾ ശ്രദ്ധിച്ചേയില്ല.
മുഴുവൻ മീനും വാരി കുട്ടയിലിട്ട ശേഷമാണ് ഷിഫ്ന മടങ്ങിയത്.
രാത്രിയോടെ പടം പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹമായിരുന്നെന്ന് ഷിഫ്ന പറയുന്നു. ഭർത്താവ് ഷമീർ ഗൾഫിലാണ്.
മകൻ മുഹമ്മദ് നിയാൽ എൽകെജി വിദ്യാർഥിയാണ്.
മനോരമ കൊല്ലം ചീഫ് ഫോട്ടോഗ്രാഫർ റിങ്കുരാജ് മട്ടാഞ്ചിരിയിലാണ് ബസിലിരിക്കുമ്പോൾ ഷിഫ്നയുടെ നന്മയുടെ ചിത്രം പകർത്തിയത്. ശബ്ദം കേട്ട് എന്താണെന്ന് അറിയാൻ നോക്കിയതാണെന്ന് റിങ്കുരാജ് പറയുന്നു.
മകളുടെ പ്രവൃത്തിയിൽ അഭിമാനമുണ്ടെന്ന് പിതാവ് സൈഫുദ്ദീൻ പറയുന്നു. മീൻ വണ്ടി മറിഞ്ഞു, പെറുക്കി ഇട്ടു എന്ന് മാത്രമാണ് ഷിഫ്ന പറഞ്ഞത്.
രാവിലെ പത്രം വന്നപ്പോഴാണ് സംഭവം പൂർണമായും അറിയുന്നതെന്ന് പിതാവ് സൈഫുദ്ദീൻ പ്രതികരിച്ചു. നൻമ റസിഡൻസ് അസോസിയേഷൻ അംഗങ്ങളാണ് അറഫ മൻസിൽ സൈഫുദ്ദീന്റെ കുടുംബം.
ആ പേര് അന്വർഥമാക്കുന്നതായിരുന്നു ഷിഫ്നയുടെ പ്രവൃത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]