
മടത്തറ∙ അസുഖം വന്നാൽ രോഗിയെ ചുമന്ന് അടുത്തുള്ള റോഡിൽ എത്തിച്ച് വാഹനത്തിൽ കയറ്റി ആശുപത്രിയിൽ കൊണ്ട് പോകുന്ന അവസ്ഥ ഇന്നും നിലനിൽക്കുകയാണ് പാറത്തോട്ട് നഗറിൽ. വീടുകളിൽ എത്താൻ കാട്ടു പാതയേക്കാൾ കഷ്ടമായ വഴികളാണ് ഇവിടെ.
വീടുകൾ ചോർന്ന് ഒലിക്കുന്നു. ചിതറ പഞ്ചായത്തിലെ 25 വർഷം പഴക്കമുള്ള നഗറിൽ എത്താൻ കല്ലും കാടും നിറഞ്ഞ ഇടവഴി മാത്രമാണുള്ളത്.
റോഡ് പുറമ്പോക്ക് പുനഃരധിവാസത്തിന്റെ ഭാഗമായിട്ടാണ് ഏറെ കുടുംബങ്ങളെ ഇവിടെ പാർപ്പിച്ചത്. കുടുംബങ്ങൾക്ക് 3, 4 സെന്റ് വസ്തുവാണ് ഉള്ളത്.
പന്നി, കുരങ്ങ്, പാമ്പ്, മറ്റു മൃഗങ്ങളുടെയും ശല്യം വേറെയും.
ഈറ്റത്തൊഴിലാളികൾ ഉൾപ്പെടെ ഇവിടെ ഉണ്ട്. പാറക്കെട്ടുകൾക്കിടയിലൂടെ കാൽനട
യാത്ര ഭയപ്പാടോടെ ആണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ജനപ്രതിനിധികൾ ഇവിടെ എത്തുന്നത്.
അതു കഴിയുമ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നഗർ നിവാസികളുടെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]