ഡിസി സ്മാരക പ്രഭാഷണം 29ന്
കൊല്ലം ∙ ഡിസി കിഴക്കെമുറി സ്മാരക പ്രഭാഷണവും ഡിസി ബുക്സിന്റെ 51-ാം വാർഷികാഘോഷവും 29ന് 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. സാമൂഹിക പ്രവർത്തക സുനിത കൃഷ്ണൻ ഡിസി കിഴക്കെമുറി സ്മാരക പ്രഭാഷണം നിർവഹിക്കും.
വാർഷികാഘോഷം സക്കറിയ ഉദ്ഘാടനം ചെയ്യും. എം.മുകുന്ദൻ അധ്യക്ഷത വഹിക്കും.
ഇതിന്റെ ഭാഗമായി പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ ഒ.വി.വിജയന്റെ കാർട്ടൂൺ പ്രദർശനം തുടങ്ങി. 30നു സമാപിക്കും.
കാർഷിക സാങ്കേതിക വിദ്യാദിനം
കൊല്ലം∙ ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രം ഇന്ന് കാർഷിക സാങ്കേതിക വിദ്യാദിനം ആചരിക്കും.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി പി.പ്രസാദ് നിർവഹിക്കും. 152 വികസന ബ്ലോക്കുകളിൽ സർവകലാശാലയുടെ നോഡൽ ഓഫിസർമാരുടെ നേതൃത്വത്തിൽ നൂതന കാർഷിക സാങ്കേതിക വിദ്യകളുടെ പ്രായോക്താക്കളെ ആദരിക്കും.ഫീൽഡ് ദിനാഘോഷം, കാർഷിക സെമിനാറുകൾ എന്നിവയും നടക്കും.
കാർഷിക മേഖല:ശിൽപശാല 30ന്
കൊല്ലം∙ ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ പുതിയ തൊഴിൽ അവസരങ്ങളെക്കുറിച്ചും വായ്പ പദ്ധതികളെക്കുറിച്ചും ശിൽപശാല നടത്തും.
30ന് രാവിലെ 10 മുതൽ കൊല്ലം മെയിൻ റോഡിലുള്ള ഇന്ത്യൻ ബാങ്ക് ഹാളിലാണ് ശിൽപശാല. ഒാർക്കിഡ് കൃഷി, കൂൺ കൃഷി എന്നിവയെക്കുറിച്ചും വിശദീകരിക്കും.
റജിസ്ട്രേഷന്: 0474–2742651.
വോക് ഇൻ ഇന്റർവ്യൂ
കൊല്ലം ആയുർപാലിയം പദ്ധതിയിലെ തസ്തികകളിലേക്ക് കരാർ നിയമനം നടത്തും. യോഗ്യത: പാലിയേറ്റീവ് നഴ്സ് (സ്ത്രീ)- എഎൻഎം, പാലിയേറ്റീവ് ട്രെയ്നിങ് സർട്ടിഫിക്കറ്റ്. പ്രതിമാസ ശമ്പളം 15,000 രൂപ.
ആയുർവേദ തെറപ്പിസ്റ്റ് കം അറ്റൻഡർ – അംഗീകാരമുള്ള ഒരു വർഷത്തെ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ്.പ്രതിമാസ ശമ്പളം 14,000 രൂപ. നാളെ രാവിലെ 11 ന് തെറപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 ന് എഎൻഎം നഴ്സ് തസ്തികയിലേക്കും ആശ്രാമത്തെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസിൽ ഇന്റർവ്യൂ നടത്തും.
0474 2763044.
അഭിമുഖം 29 ന്
കൊല്ലം ∙ പുനലൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 29 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ളവർ ആധാർ കാർഡും മൂന്ന് ബയോഡേറ്റയുമായി പങ്കെടുക്കണം.
8281359930, 8304852968.
വൈദ്യുതി മുടങ്ങും
പരവൂർ ∙ യക്ഷിക്കാവ്, മലാക്കായൽ, കോളനി, പുക്കുളം സുനാമി, ഫ്രണ്ട്സ്, കല്ലുംകുന്ന് ചർച്ച്, കല്ലുംകുന്ന് സുനാമി 1, പുഞ്ചിറക്കുളം, ചീനിവിള, ശാസ്താംകോവിൽ എന്നിവിടങ്ങളിൽ 8.30 മുതൽ 2.30 വരെയും ഓവർബ്രിജ്, ദയാബ്ജി, മാവിൻമൂട് എന്നിവിടങ്ങളിൽ 2 മുതൽ 5 വരെയും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]