
കുണ്ടറ ∙ മൺറോതുരുത്തിലേക്കു സർവീസ് നടത്തുന്ന ബസുകൾ പാതി വഴിയിൽ ട്രിപ് അവസാനിപ്പിക്കുന്നു എന്നു പരാതി. പരവൂർ, പാരിപ്പള്ളി, കൊല്ലം എന്നിവിടങ്ങളിൽ നിന്നു മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ വരെ സർവീസ് നടത്തുന്ന ബസുകളാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ട്രിപ് പൂർത്തിയാകാതെ സർവീസ് അവസാനിപ്പിക്കുന്നതായി ആക്ഷേപം ഉള്ളത്.
പരവൂരിൽ നിന്നുള്ള ബസ് രാവിലെ 7.15നു കൃത്യമായി മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ എത്തും.എന്നാൽ, ഉച്ചയ്ക്കു 2.30നും രാത്രി 7നും റെയിൽവേ സ്റ്റേഷനിൽ എത്തി അര മണിക്കൂർ കഴിഞ്ഞു തിരികെ പോകേണ്ട ബസ് ബാങ്ക് ജംക്ഷനിൽ ട്രിപ് അവസാനിപ്പിക്കുന്നു എന്നാണു പരാതി.കൂടാതെ പാരിപ്പള്ളി, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് അഞ്ചാലുംമൂട് വഴി സർവീസ് നടത്തുന്ന ബസും ഒരു ട്രിപ് കാരൂത്രക്കടവ് വരെ മാത്രമേ വരുന്നുള്ളൂ എന്നും ആളുകൾ പറയുന്നു.
രാത്രി 7നും 7.30നും ഇടയിൽ മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്കു വിവിധ സ്ഥലങ്ങളിലേക്കു പോകാനുള്ള ഏക ആശ്രയമാണ് ഈ ബസ്. അതുകൊണ്ട് ബന്ധപ്പെട്ട
അധികൃതർ പ്രശ്നപരിഹാരത്തിനായി എത്രയും വേഗം ഇടപെടണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]