
കൊല്ലം ∙ ഗതാഗതക്കുരുക്കിൽ വലഞ്ഞു കൊട്ടിയം ജംക്ഷൻ. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ഉച്ചയോടെയാണ് അൽപമെങ്കിലും കുറഞ്ഞത്.
വൈകിട്ടോടെ വീണ്ടും ജംക്ഷനിൽ തിരക്കു വർധിച്ചു. ദേശീയപാതയിൽ ചാത്തന്നൂരിൽ നിന്നു കൊല്ലത്തേക്കു പോകുന്ന സർവീസ് റോഡിലാണു വലിയ തോതിൽ കുരുക്കുണ്ടായത്.
മൈലക്കാട് മുതൽ കൊട്ടിയം വരെ ഒന്നര കിലോമീറ്റർ ദൂരം കടക്കാൻ വാഹനങ്ങൾക്കു മുക്കാൽ മണിക്കൂറോളം എടുത്തു. മയ്യനാട് റോഡിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
മയ്യനാട് റോഡിൽ കൊട്ടിയം ഗുരുമന്ദിരം വരെയുള്ള മുക്കാൽ കിലോമീറ്റർ ദൂരത്തു യാത്രക്കാർ വലഞ്ഞു. ഇരുചക്ര വാഹനയാത്രക്കാർക്കു പോലും കടന്ന പോകാൻ പറ്റാത്ത വിധം ഗതാഗതക്കുരുക്കായിരുന്നു ഇവിടങ്ങളിൽ.കുരുക്ക് ഒഴിവാക്കാൻ ഒട്ടേറെ ക്രമീകരണങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ട
മട്ടില്ല.
ആവശ്യത്തിനു പൊലീസിന്റെയും ഹോം ഗാർഡുമാരുടെയും മറ്റും സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നതെങ്കിലും ജംക്ഷനിലേക്കു 4 ഭാഗത്തു നിന്നും ഒപ്പം ആശുപത്രി റോഡ് വഴിയും വാഹനങ്ങൾ ഒരേസമയം ഇടതടവില്ലാതെ എത്തുമ്പോൾ ഇവയെ കടത്തിവിടുന്നതിനു സ്ഥലം ഇല്ലാത്തതു വലിയ വെല്ലുവിളിയാകുന്നുണ്ട്. തീരദേശ റോഡ് അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചതും കൊട്ടിയത്ത് ഗതാഗതക്കുരുക്ക് വർധിപ്പിച്ചിട്ടുണ്ട്.മയ്യനാട് റോഡിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നതു പ്രധാനമായും ബസുകൾ ആണെന്നു പരാതി.കൊട്ടിയത്തു നിന്നു സിറ്റി സർവീസ് നടത്തുന്ന മിക്ക സ്വകാര്യ ബസുകളും കൊല്ലത്തു നിന്നു കൊട്ടിയത്തേക്കു സർവീസ് റോഡു വഴി വരാറില്ല.
പകരം, ഉമയനല്ലൂർ പട്ടരുമുക്ക് തിരിഞ്ഞ് ഉമയനല്ലൂർ ക്ഷേത്രം റോഡ്, നടുവിലക്കര വഴി മയ്യനാട് റോഡിലെ ഗുരുമന്ദിരം ജംക്ഷനിൽ എത്തി അവിടെ നിന്നാണു കൊട്ടിയം ജംക്ഷനിലേക്ക് എത്തുന്നത്. ഇതാണ് കുരുക്കു വർധിപ്പിക്കുന്നത് എന്നാണ് ആക്ഷേപം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]