
ചടയമംഗലം∙ നിലമേൽ പാരിപ്പള്ളി റോഡിൽ കൈതോട് എലിക്കുന്നാംമുകളിനും കുരുയാണിക്കരയ്ക്കും ഇടയിൽ അപകടം പതിവാകുന്നു. റോഡിന്റെ ഇരുവശത്തും കാട് വളർന്നു കിടക്കുന്നതും വളവ് നേരെ ആക്കാത്തതുമാണ് അപകടത്തിന് വഴി ഒരുക്കുന്നത്.
കാട് വളർന്ന് കിടക്കുന്നതിനാൽ ഇരു വശത്തു നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത തരത്തിൽ ആണ്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ കാറിടിച്ചു വൈദ്യുതത്തൂൺ കാറിലേക്കു തന്നെ മറിഞ്ഞു വീണു കാർ യാത്രക്കാരായ നാല് പേർക്ക് പരുക്കേറ്റു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നു മരവും റോഡിലേക്ക് വളർന്നിറങ്ങിയിരുന്നു.
കാട് വെട്ടി തെളിക്കാൻ പഞ്ചായത്തിനോടും മരം മുറിച്ചു മാറ്റാൻ സ്വകാര്യ വ്യക്തിയോടും പല തവണ നാട്ടുകാർ പരാതി പറഞ്ഞു. തെരുവ് വിളക്കുകൾ കത്താത്തതും അപകടം ഉണ്ടാകുന്നതിന് കാരണം ആണ്.
ഇരു വശത്തും കാട് വളർന്ന് കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]