കൊട്ടിയം∙കോടികൾ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ ലോറിയിൽ കടത്തുകയായിരുന്ന സംഘം കൊട്ടിയം പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായി. കർണാടക മംഗലാപുരം സ്വദേശി സവാദ് (38), മലപ്പുറം സ്വദേശി അമീർ (38) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ കൊട്ടിയത്തു നടത്തിയ വാഹന പരിശോധനയിലാണു സംഘം പിടിയിലാകുന്നത്. കുപ്പിവെള്ളം വിൽപനയുടെ മറവിലാണ് ഇവർ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തിയത്.
225 ചാക്ക് പുകയില ഉൽപന്നങ്ങൾ പിടികൂടി.
ഇവർ സംസ്ഥാനമൊട്ടാകെ നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണെന്നാണു പൊലീസ് പറയുന്നത്. പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം തിരുവനന്തപുരത്തേക്കു കൊണ്ടു പോകുകയായിരുന്നു.
ലോറിയുടെ മുകളിൽ കുപ്പിവെള്ളം അടുക്കി വച്ച ശേഷം അതിനിടയിലായാണ് ചാക്കുകൾ അടുക്കി വച്ചിരുന്നത്.
പിടികൂടിയ പുകയില ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വില അനുസരിച്ച് ഒരു കോടിയിലധികം രൂപ വരുമെങ്കിലും ഇതു വിൽപന നടത്തുന്നത് അഞ്ചിരട്ടിയോളം അധിക വിലയ്ക്കാണെന്നു പൊലീസ് പറഞ്ഞു. ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ പി.പ്രദീപ്, കൊട്ടിയം എസ്ഐ നിതിൻ നളൻ, ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപ്, ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പുകയില ഉൽപന്നങ്ങൾ മറയ്ക്കാൻ ലോറിയിൽ കുപ്പിവെള്ളം ലോഡ്
കൊട്ടിയം∙സ്പിരിറ്റ് കടത്തുന്ന മാതൃകയിൽ ലഹരി ഉൽപന്നങ്ങളുടെ കടത്തും സജീവമാകുന്നു.
ഇന്നലെ കൊട്ടിയത്ത് കോടികൾ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച ലോറി ആറ്റിങ്ങൽ റജിസ്ട്രേഷനിലുള്ളതാണ്. വാഹനത്തിന്റെ ഉടമയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ രണ്ടു പേരും ഡ്രൈവർമാരാണ്.
ഇവർ നേരത്തേയും ഇതു പോലെ ലഹരി ഉൽപന്നങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ലഹരി ഉൽപന്നങ്ങൾ കൊടുത്ത് അയയ്ക്കുന്നവരുമായോ കൈപ്പറ്റുന്നവരുമായോ ഇവർക്ക് നേരിട്ടു പരിചയമില്ല.
ഫോണിലൂടെയുള്ള ബന്ധം മാത്രമാണ്. ഇടപാടുകാരൻ പറയുന്ന സ്ഥലത്ത് ലോറിയിൽ സാധനം എത്തിക്കും.
ഇടപാടുകാരൻ ചുമതലപ്പെടുത്തുന്ന മറ്റൊരു സംഘം എത്തി ലോറിയും സാധനവും സുരക്ഷിത സ്ഥാനത്തേക്കു മാറ്റും. ലോഡ് ഇറക്കിയ ശേഷം തിരിച്ചു ലോറിയും ഒപ്പം പ്രതിഫലവും ഡ്രൈവർമാർക്ക് നൽകും. ഇതേ രീതിയാണ് ലഹരി ഉൽപന്നങ്ങൾ വാങ്ങുമ്പോഴും നടക്കുന്നത്.
ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി വ്യാജ ബില്ലുകളും ഇവർ സൂക്ഷിക്കും. ഇത്തരത്തിൽ കർണാടകയിലെ മംഗലപുരത്തു നിന്നു കേരളത്തിലേക്ക് കുപ്പിവെള്ളം കൊണ്ടു വരുന്നുവെന്ന് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ഉൽപന്നങ്ങൾ കടത്തിയത്.
ലോറിയുടെ മുകളിലും പിറകുവശത്തും കൂടി മാത്രമേ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താൻ സാധിക്കുകയുള്ളു. ലോറിയുടെ രണ്ടു വശവും ഇരുമ്പ് ഷീറ്റ് കൊണ്ട് മറച്ച രീതിയിലാണ്.
മുകളിലത്തെ ഭാഗത്ത് 2 അടുക്കുകളായി കുപ്പിവെള്ളം അടുക്കിയ നിലയിലായിരുന്നു. പിറകുവശത്തും ഇതു പോലെ കുപ്പികൾ അടുക്കി വച്ചിരിക്കുകയായിരുന്നു. ഇതേ മാതൃകയിൽ മുൻപ് തൃശൂരിലും ലഹരി ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.
അന്ന് ലോറിയിൽ ബിസ്ക്കറ്റാണ് മറയായി സൂക്ഷിച്ചിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]