
കുണ്ടറ∙ പത്ത് വർഷം മുൻപ് നഷ്ടപ്പെട്ട താലി അവിചാരിതമായി തിരികെ ലഭിച്ച സന്തോഷത്തിലാണ് കൊട്ടാരക്കര തിരുവട്ടൂർ ചെപ്ര ബിജു ഭവനിൽ ബിജുവിന്റെ ഭാര്യ ഷൈനി.
മാല എവിടെയോ ഊരിവച്ചപ്പോൾ നഷ്ടപ്പെട്ട താലി പലയിടങ്ങളിൽ തിരഞ്ഞെങ്കിലും അന്നു ലഭിച്ചില്ല.
കാലക്രമേണ തിരച്ചിൽ നിർത്തിയെങ്കിലും താലി നഷ്ടപ്പെട്ട സങ്കടം ഉള്ളിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ആക്രി സാധനങ്ങൾ എടുക്കാനായി രണ്ട് പേർ ബിജുവിന്റെ വീട്ടിലെത്തിയിരുന്നു.
വീട്ടിലെ വേണ്ടാത്ത സാധനങ്ങൾക്കൊപ്പം പഴയ അലമാര കൂടി അവർക്ക് വിറ്റു. മാമൂട് മുകളുവിളയിലെ എസ്എം എന്ന കടയിലെ ജീവനക്കാരായ നാസർ, റഫീഖ് എന്നിവരാണ് ആക്രി സാധനങ്ങൾ വാങ്ങിയത്.
തുടർന്ന് കടയിൽ എത്തി കട ഉടമ ഹാഷിം അലമാര പൊളിക്കുന്നതിനിടെ ആണ് താലി ലഭിച്ചത്.
താലിയിൽ ബിജുവിന്റെ പേരും വിവാഹത്തീയതിയും ഉണ്ടായിരുന്നു. ഹാഷിം ഉടനെ നാസർ, റഫീഖ് എന്നിവരെ വിളിച്ച് അലമാര വാങ്ങിയ വീടും ഉടമയെയും തിരിച്ചറിഞ്ഞു.
തുടർന്ന് ഹാഷിമും ജീവനക്കാരും നേരിട്ടെത്തി ഷൈനിക്ക് താലി കൈമാറുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]