
തകർന്ന ഭാഗം പഴയപടി, തകരാത്ത ഭാഗം നവീകരിച്ചു ! ഏരൂർ ∙ പഞ്ചായത്തിലെ തൃക്കോയിക്കൽ വാർഡിലെ പൊലീസ് സ്റ്റേഷൻ – പുഞ്ചിരിമുക്ക് റോഡിന്റെ ചെളിക്കുളമായ ഭാഗം നന്നാക്കാതെ നന്നായി കിടന്ന സ്ഥലത്തു വീണ്ടും നിർമാണ പ്രവർത്തനം നടത്തിയെന്ന് ആക്ഷേപം.പാതയുടെ ചില സ്ഥലങ്ങളിൽ കാൽനട
യാത്ര ദുഷ്കരമാണ്. ഈ ഭാഗം കോൺക്രീറ്റ് ചെയ്തു സംരക്ഷിക്കണം എന്ന ആവശ്യം പഞ്ചായത്ത് സമിതി പരിഗണിച്ചില്ല.
ഇതേസമയം കുഴപ്പമില്ലാതെ കിടന്ന സ്ഥലത്തു 5 ലക്ഷത്തോളം രൂപ വിനിയോഗിച്ചു നിർമാണം നടത്തിയതാണു പരാതിക്ക് ഇടയാക്കിയത്.സ്വകാര്യ വ്യക്തിയെ സഹായിക്കാനാണ് ഇങ്ങനെ ചെയ്തതെന്നു കോൺഗ്രസ് ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകുമെന്നു കോൺഗ്രസ് ഏരൂർ പഞ്ചായത്ത് കോർ കമ്മിറ്റി ചെയർമാൻ സി.ജെ.ഷോം , ഭാരവാഹികളായ പി.ടി.കൊച്ചുമ്മച്ചൻ, ഗീവർഗീസ്, പത്തടി സുലൈമാൻ, ബിജു റോയി, ഷറഫുദ്ദീൻ , രാജേഷ് എന്നിവർ അറിയിച്ചു.എന്നാൽ കോൺഗ്രസ് നേതാക്കളുടെ ആരോപണം സത്യ വിരുദ്ധമാണെന്നു പഞ്ചായത്ത് പ്രസിഡന്റ് ജി.അജിത് പറയുന്നു.
റോഡിന്റെ വശങ്ങളിൽ വലിയ തോതിൽ കാടുമൂടിയ ഭാഗങ്ങൾ വൃത്തിയാക്കി ഐറിഷ് ചെയ്യുകയാണ് ഉണ്ടായത്. ഇപ്പോൾ ചെളി മൂടി കിടക്കുന്ന സ്ഥലങ്ങളിലും പാതയുടെ അടിഭാഗം കോൺക്രീറ്റാണ്.പരിസരത്തു ചില വ്യക്തികളുടെ നിർമാണ പ്രവർത്തനം നടന്നതു കാരണം റോഡിലേക്കു മണ്ണും ചെളിയും ഒലിച്ച് ഇറങ്ങിയത് ആണെന്നും പ്രസിഡന്റ് വിശദീകരിച്ചു .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]