പ്രതിഫലത്തെ ചൊല്ലി തർക്കം; യുവാവിനെയും മാതാവിനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ
കൊല്ലം ∙ മത്സ്യബന്ധനത്തിനു ശേഷം പ്രതിഫലത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു യുവാവിനെയും മാതാവിനെയും ആക്രമിച്ചു പരുക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. പള്ളിത്തോട്ടം സെഞ്ചറി നഗർ–52ൽ സിബിൻ വിൻസന്റ് (25), പള്ളിത്തോട്ടം ഡോൺ ബോസ്കോ നഗറിൽ ജോജി (28) എന്നിവരാണു പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.
സിബിനോടൊപ്പം മത്സ്യബന്ധനത്തിനു പോയ യുവാവിനെ ആണു പ്രതികൾ ചേർന്ന് ആക്രമിച്ചു പരുക്കേൽപ്പിച്ചത്. യുവാവിനെ മർദിക്കുന്നതു കണ്ട് പിടിച്ചു മാറ്റാൻ ശ്രമിച്ച ഇയാളുടെ മാതാവിനെയും പ്രതികൾ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ ബി.ഷെഫീഖിന്റെ നേതൃത്വത്തിൽ എസ്ഐ രാജീവ്, എഎസ്ഐ സുനിൽ, എസ്സിപിഒമാരായ ബിനു, ശ്രീജിത്ത്, സിപിഒമാരായ സുജീഷ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]