ഓച്ചിറ ∙ രാജ്യത്തിന്റെ അഭിമാനമായ തൊഴിലുറപ്പു പദ്ധതി കേന്ദ്ര സർക്കാർ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കെ.സി.വേണുഗോപാൽ എംപി. യുഡിഎഫ് ഓച്ചിറ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
യുഡിഎഫ് ചെയർമാൻ അയ്യാണിക്കൽ മജീദ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ്, എം.എസ്.ഷൗക്കത്ത്, കെ.ജി.രവി, എം.അൻസാർ, ബിന്ദു ജയൻ, നജീബ് മണ്ണേൽ, കെ.കെ.സുനിൽ കുമാർ, ജി.ലീലാകൃഷ്ണൻ, അൻസാർ എ.മലബാർ, കെ.ശോഭകുമാർ, ഷിഹാബ്, ജി.മഞ്ജു കുട്ടൻ, വരുൺ ആലപ്പാട്, അമ്പാട്ട് അശോകൻ, എൻ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
കരുനാഗപ്പള്ളി ∙ സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയ ശേഷം സമയബന്ധിതമായി നൽകാതിരുന്നുകൊണ്ട് നഗരസഭകളുടെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുകയാണു ചെയ്യുന്നതെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
കരുനാഗപ്പള്ളി നഗരസഭ സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പഞ്ചായത്തീരാജ് നഗരപാലികാ ബിൽ പാസ്സാക്കിയതു കോൺഗ്രസ് സർക്കാരാണ്.
ശബരിമല അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ച 2 ദേവസ്വം പ്രസിഡന്റുമാർ ഇപ്പോൾ ജയിലിലാണ്. കുടുതൽ അന്വേഷണം നടത്തിയാൽ ജയിലിലേക്കു സിപിഎം നേതാക്കളുടെ ഒരു ഘോഷയാത്ര ഉണ്ടാകുമെന്നും എംപി പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ ആർ.ദേവരാജൻ അധ്യക്ഷനായി.
സി.ആർ.മഹേഷ് എംഎൽഎ, കെ.സി.രാജൻ, കെ.ജി.രവി, ആർ.രാജശേഖരൻ, എം.അൻസാർ, ബിന്ദു ജയൻ, പി.രാജു, താഷ്കന്റ് കാട്ടിൽ, അനൂപ്, സുരേഷ് പനക്കുളങ്ങര, ജോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

