ഓച്ചിറ∙പരബ്രഹ്മ ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പും നിയമ പോരാട്ടവും വഴിത്തിരിവിൽ. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ നവംബർ 9ന് ഓണാട്ടുകരയിലെ 52 കരകളിൽ നടക്കേണ്ട
പൊതു ഭരണസമിതി തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കരകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ പട്ടിക അടുത്ത ദിവസം പ്രസിദ്ധീകരിക്കും.
സൂക്ഷ്മ പരിശോധനയിൽ നാമനിർദേശ തള്ളിയതിനെ തുടർന്ന് കെ.ഗോപിനാഥന്റെ നേതൃത്വത്തിൽ 5 മുൻ ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ച കേസ് ജസ്റ്റിസ് വി.ജി.അരുൺ 30 ലേക്കു മാറ്റി.
വരണാധികാരിയും എതിർ കക്ഷികളും തടസ്സവാദങ്ങളും ക്ഷേത്രത്തിലെ സമാന കേസിലെ ഹൈക്കോടതിയുടെ വിധിപ്പകർപ്പും കോടതിയിൽ ഹാജരാക്കി. ഇതേത്തുടർന്നാണ് കേസ് മാറ്റിവച്ചത്.
എതിർ കക്ഷികളായ പ്രേംനാഥ്, രഞ്ജിത്ത്, കെ.ഗോപി, എം.കെ.ജയചന്ദ്രൻ ആശ്രമത്തിൽ എന്നിവർക്കായി അഡ്വ.ബിന്ദു കോടതിയിൽ ഹാജരായി. കഴിഞ്ഞ 21ന് കേസ് ഫയലിൽ സ്വീകരിച്ച കോടതി തിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്തിരുന്നില്ല.
സൂക്ഷ്മ പരിശോധനയിൽ തള്ളിയ പത്രികയുടെ കാര്യത്തിൽ ഹൈക്കോടതി വിധി അന്തിമമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാം എന്നു പറഞ്ഞിരുന്നു.
ഹൈക്കോടതിയെ സമീപിച്ച 5 പേരുടെ കരകളിലെ പൊതുഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മാത്രം മാറ്റിവയ്ക്കുന്നതിനു സാധ്യതയുണ്ട്.തിരഞ്ഞെടുപ്പ്് സ്റ്റേ ചെയ്യാത്തതിനെ തുടർന്നാണ് വരണാധികാരിയായ മുൻ ജില്ലാ ജഡ്ജി എസ്.സോമൻ തിരഞ്ഞെടുപ്പ് നടപടി ആരംഭിച്ചത്. 27ന് 4നു ഒരുക്കങ്ങളുടെ അവലോകന യോഗം വിളിച്ചത്.
ഇതിലേക്ക് സ്ഥാനാർഥികളുടെ അന്തിമ പട്ടികയിലുള്ളവർക്ക് പങ്കെടുക്കാം. 5 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് ജനുവരി 19നാണു സമാപിക്കുന്നത്.
ഭജനക്കുടിലുകളുടെ നിർമാണം തുടങ്ങി
പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഭക്തർക്ക് ഭജനം പാർക്കുന്നതിനുള്ള കുടിലുകളുടെ നിർമാണം ആരംഭിച്ചു.
കാൽനാട്ട് കർമം എ.എസ്.പി.കുറുപ്പ് നിർവഹിച്ചു. നവംബർ 17 മുതൽ 28വരെ പന്ത്രണ്ട് ദിനങ്ങളിലാണ് ഭക്തർ കുടുംബത്തോടെ പടനിലത്തെ കുടിലുകളിൽ ഭജനം പാർക്കുന്നത്. ആദ്യ ഘട്ടം 600 കുടിലുകളാണു നിർമിക്കുന്നത്. ഒരോ കുടിലിനു 100 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.
ഭജനം പാർക്കുന്നതിനു ഓംകാര സത്രം, ഗെസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ 125 മുറികളും ഒരുക്കിയിട്ടുണ്ട്.
വൃശ്ചികോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചതായി ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതി മുൻ ജഡ്ജി കെ.രാമകൃഷ്ണൻ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

