പുനലൂർ ∙ ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെ രണ്ടര പവനോളം ആഭരണങ്ങൾ മൃതദേഹം സൂക്ഷിച്ച പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നു മോഷണം പോയി. ആശുപത്രി നഴ്സിങ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്തു.
ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയും അൺഎയ്ഡഡ് സ്കൂൾ ജീവനക്കാരിയുമായ കലയനാട് കുത്തനാടി ചരുവിള പുത്തൻ വീട്ടിൽ (സെബിൻ വിലാസം) ശാലിനിയുടെ ആഭരണങ്ങളാണു മോഷണം പോയത്. ആശുപത്രിയിൽ നിന്ന് അറിയിച്ചതനുസരിച്ചു സ്വർണം കൈപ്പറ്റാൻ ശാലിനിയുടെ അമ്മ ലീല മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ എത്തിയിരുന്നു.
അപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയെന്നും പൊലീസിൽ പരാതി നൽകിയെന്നും അധികൃതർ അറിയിച്ചത്.
രണ്ടാഴ്ച മുൻപും ആഭരണങ്ങൾ ഏറ്റുവാങ്ങാനായി ആശുപത്രിയിൽ എത്തിയെങ്കിലും അവ അലമാരയിൽ പൂട്ടി വച്ചിരിക്കുകയാണെന്നും താക്കോൽ മറ്റൊരാളുടെ കയ്യിൽ ആണെന്നുമാണു നഴ്സുമാർ അറിയിച്ചതെന്നു ലീല പറഞ്ഞു.കഴിഞ്ഞമാസം 22ന് രാവിലെ 6.30 യ്ക്കാണു ശാലിനിയെ ഭർത്താവ് ഐസക് മാത്യു കൊലപ്പെടുത്തിയത്. സമൂഹമാധ്യമത്തിൽ കൊലപാതക വിവരം പോസ്റ്റിട്ട
ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയും ചെയ്തു. ഏഴോടെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചു.
മോർച്ചറിയിലേക്കു മാറ്റും മുൻപ് മൃതദേഹത്തിലെ ആഭരണങ്ങൾ അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരി കാഷ്വൽറ്റി വിഭാഗത്തിലെ ഇൻജക്ഷൻ റൂമിലുള്ള അലമാരയിൽ സൂക്ഷിച്ചതായി എഫ്ഐആറിൽ പറയുന്നു.
ഒരു ജോഡി വീതം പാദസരം, കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവ ഉൾപ്പെടെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണിവ. രണ്ടര ലക്ഷത്തോളം രൂപ വില മതിക്കും.ഈ മാസം 8നും 11നും ഇടയിലാണ് മോഷണം നടന്നെന്നു കാട്ടി നഴ്സിങ് വിഭാഗത്തിലെ ജീവനക്കാരി 18ന് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയിലാണു കേസെടുത്തതെന്നു പുനലൂർ എസ്ഐ എം.എസ്.അനീഷ് പറഞ്ഞു.
അത്യാഹിത വിഭാഗത്തിൽ നിന്ന് ആഭരണങ്ങൾ മാറ്റിയാൽ അവ ആശുപത്രിയിൽ സൂക്ഷിക്കുകയോ ബന്ധുക്കൾക്കു കൈമാറുകയോ ആണു വേണ്ടത്. ഇതു രണ്ടും നടന്നില്ലെങ്കിൽ രേഖാമൂലം പൊലീസിനു നൽകണം.
കൊലപാതകത്തിന്റെ ആഘാതത്തിൽ അന്നു സ്വർണം ഏറ്റുവാങ്ങാൻ പോകാനായില്ലെന്നു ലീലയും ബന്ധുക്കളും പറയുന്നു. ശാലിനിയുടെ രണ്ടു മക്കൾ ഇവരുടെ സംരക്ഷണയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

