പത്തനാപുരം ∙ ബസിന്റെ വൈപ്പർ ഒടിഞ്ഞതിനെത്തുടർന്ന് സർവീസ് റദ്ദു ചെയ്ത് കെഎസ്ആർടിസി. പത്തനാപുരത്തു നിന്നു രാവിലെ 8.25നു പട്ടാഴി വഴി ഏനാത്തിനു പോകുന്ന ബസാണു റദ്ദു ചെയ്തത്.
ഇതു മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വലഞ്ഞു. ബസിൽ അടൂർ ഭാഗത്തേക്കു പോകുന്ന വിദ്യാർഥികൾ, വിദൂര സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവരുൾപ്പെടെ പതിവായുള്ള യാത്രക്കാർ ഒട്ടേറെയുണ്ട്.
കടുത്ത മഴ ആയതിനാൽ വൈപ്പർ ഇല്ലാതെ ഓടുന്നത് അപകടത്തിന് ഇടയാകാൻ സാധ്യതയുണ്ടെന്നു പറഞ്ഞാണു സർവീസ് നിർത്തി വച്ചതെന്നു ഡിപ്പോ അധികൃതർ പറഞ്ഞു.
രാവിലെ പട്ടാഴി ഹയർസെക്കൻഡറി സ്കൂളിലേക്കു പത്തനാപുരം ഭാഗത്തുള്ള കുട്ടികൾ പോകുന്ന ബസും ഇതാണ്. വൈപ്പർ ശരിയാക്കുന്നതിനോ മറ്റൊരു ബസ് വിടുന്നതിനോ ഉള്ള നടപടികൾ ഒന്നും സമയത്ത് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല.
ഒടുവിൽ എട്ടേമുക്കാലോടെ ആണു പകരം ബസ് വിട്ടത്.
കെഎസ്ആർടിസി ബസുകൾ മാത്രം സർവീസ് നടത്തുന്ന പട്ടാഴിയിൽ മറ്റു ഗതാഗത മാർഗങ്ങളില്ലാതെ യാത്രക്കാർ ദുരിതത്തിലായതു ശക്തമായ പ്രതിഷേധത്തിനിടയാക്കി. വൈപ്പർ തകരാറിലായതുപോലെയുള്ള നിസ്സാര കാരണങ്ങളുടെ പേരിൽ സർവീസ് റദ്ദാക്കിയതാണു നാട്ടുകാരെ ചൊടിപ്പിച്ചത്.
ദിവസങ്ങളായി മലയോരത്തു ശക്തമായ മഴ ആയിട്ടും ഇത്തരം മുൻകരുതലുകൾ ഒന്നും എടുക്കാനോ സമയത്തു സർവീസുകൾ പൂർത്തിയാക്കാനോ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു ഭൂരിഭാഗം യാത്രക്കാരും പരാതിപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

