സിവിൽ ഡിഫൻസ് വൊളന്റിയർ നിയമനം;
കൊല്ലം ∙ രാജ്യത്ത് സിവിൽ ഡിഫൻസിലേക്ക് ഓരോ ജില്ലയിൽ നിന്നും 360 സിവിൽ ഡിഫൻസ് വൊളന്റിയർമാരെ തിരഞ്ഞെടുക്കും. ദുരന്തമുഖത്തും സന്നദ്ധപ്രവർത്തനത്തിനും താൽപര്യമുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് civildefencewarriors.gov.in മുഖേനയോ CD warriors മുഖേനയോ റജിസ്റ്റർ ചെയ്യാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7 ദിവസത്തെ പരിശീലനം നൽകും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും വിമുക്ത ഭടന്മാർക്കും അംഗമാകാം. വിവരങ്ങൾക്ക്: ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനുമായി ബന്ധപ്പെടുക.
കൊല്ലം- 9497920044, 0474 2746200, ചാമക്കട-9497920046, 0474 2750201, ചവറ-9497920578, 0476-2681101, കരുനാഗപ്പള്ളി -9497920048, 0476-2620555, ശാസ്താംകോട്ട- 9497920058, 0474-2835101, കുണ്ടറ-9497920050, 0474-2522490, കൊട്ടാരക്കര-9497920060, 0474-2650500, പുനലൂർ -9497920052, 0475 2222701, പത്തനാപുരം-9497920279, 0475 2325701, കടയ്ക്കൽ – 9497920054, 0474 2425288, പരവൂർ -9497920056, 0474 2518101.
വാക്ക് ഇൻ ഇന്റർവ്യൂ
കൊല്ലം ∙ കുണ്ടറ താലൂക്കാശുപത്രിയിൽ ദിവസ വേതന വ്യവസ്ഥയിൽ നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കും. സർക്കാർ അംഗീകൃത കോഴ്സ്/തത്തുല്യ യോഗ്യത ഉള്ളവർ സർക്കാർ ആശുപത്രിയിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സഹിതം 27ന് രാവിലെ 10 ന് വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പ്രായപരിധി : ജനറൽ -50 വയസ്സ് വരെ എസ്സി വിഭാഗം -55 വയസ്സ്. പ്രതിമാസ വേതനം : 14000 രൂപ.
തീയതി നീട്ടി
കൊല്ലം ∙ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി 31 വരെ നീട്ടി.
0474-2799845. പെരുമൺ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് അക്രഡിറ്റേഷനുള്ള കൺസൽറ്റന്റുമാരുടെ സേവനത്തിന് ക്വട്ടേഷൻ സമർപ്പിക്കേണ്ട
തീയതി 29 വരെ നീട്ടി. വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് എൻജിനീയർ, കെആർഎഫ്ബി-പിഎംയു, കൊല്ലം ഡിവിഷൻ, മൂന്നാം നില, സൺറൈസ് അവന്യൂ, കടപ്പാക്കട
പിഒ, കൊല്ലം. ഇ-മെയിൽ: [email protected].
അധ്യാപക ഒഴിവ്
വടമൺ ∙ ഗവ.
യുപി സ്കൂളിൽ സംസ്കൃതം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 27നു 10.30നു നടക്കും.
അധ്യാപക,ആയ ഒഴിവ്
കുമ്മിൾ ∙ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്കു സ്പെഷൽ അധ്യാപിക, ആയ എന്നിവരുടെ ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 3ന് 4നു മുൻപു പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ – 0474 2448500.
വാക്ക് ഇൻ ഇന്റർവ്യൂ
കൊല്ലം ∙ നാഷനൽ ആയുഷ് മിഷൻ ജില്ലാ ഓഫിസിലേക്ക് ഫിസിയോതെറപ്പിസ്റ്റിനെ താൽക്കാലികമായി നിയമിക്കും.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഫിസിയോതെറപ്പിയിൽ ബിരുദം/ ബിരുദാനന്തരബിരുദം. പ്രായപരിധി: 2025 ഒക്ടോബർ 24 ന് 40 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ.
31ന് രാവിലെ 11ന് ആശ്രാമത്തുള്ള ഓഫിസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. www.nam.kerala.gov.in, 0474 2082261.
കൊല്ലം ∙ കുണ്ടറ താലൂക്കാശുപത്രിയിൽ ദിവസ വേതന വ്യവസ്ഥയിൽ നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കും. സർക്കാർ അംഗീകൃത കോഴ്സ്/തത്തുല്യ യോഗ്യത ഉള്ളവർ സർക്കാർ ആശുപത്രിയിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സഹിതം 27ന് രാവിലെ 10 ന് വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പ്രായപരിധി : ജനറൽ -50 വയസ്സ് വരെ എസ്സി വിഭാഗം -55 വയസ്സ്. പ്രതിമാസ വേതനം : 14000 രൂപ.
വർക്ഷോപ്
കൊല്ലം ∙ തിരുവനന്തപുരം മുട്ടട ഐഎച്ച്ആർഡി റീജനൽ സെന്ററിൽ നവംബർ ഒന്നിന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ബേസിക് അക്കൗണ്ടിങ് വിത്ത് ടാലി ഇആർപി9-ൽ വർക്ക്ഷോപ് നടത്തും. ഒന്ന് മുതൽ മൂന്ന് മാസം വരെ ഇന്റേൺഷിപ്പും നൽകുന്നു.
8547005087, 9495069307, 9495384193, 9496395544.
തൊഴിൽമേള
കൊല്ലം ∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി ഒക്ടോബർ 27 ന് രാവിലെ 10 മുതൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കും. 9995307101, 9961976772, 6361175030.
കിക്മ സഹകരണക്വിസ് മത്സരം
കൊല്ലം ∙ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാർ ഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, കേരള ബാങ്ക്, മിൽമ എന്നിവ സംയുക്തമായി കോളജുകളിലെ ബിരുദ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും.
ആദ്യ റൗണ്ട് ഓൺലൈനായി പങ്കെടുക്കാം. റജിസ്ട്രേഷൻ ഫീസ് ഇല്ല.
വിജയികൾക്ക് 50,000 രൂപ മൂല്യമുള്ള സമ്മാന തുകയും ട്രോഫിയും പ്രശംസപത്രവും ലഭിക്കും. പങ്കെടുക്കാനായി https://forms.gle/JzbK8TP2zqFNtimC9 ലിങ്കിൽ നവംബർ മൂന്നിനകം റജിസ്റ്റർ ചെയ്യണം.
7907375755, 7994745316.
ഇന്റർ സ്കൂൾ മത്സരം നവംബർ 15ന്
കൊല്ലം ∙ വാളത്തുംഗൽ മന്നം മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 15ന് സയൻസ് എക്സിബിഷൻ, 22ന് ചെസ് എന്നിവയിൽ ഇന്റർ സ്കൂൾ മത്സരം സംഘടിപ്പിക്കും. സ്റ്റേറ്റ്, എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കു മത്സരത്തിൽ പങ്കെടുക്കാം.
15നു രാവിലെ 9.30നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സയൻസ് എക്സിബിഷനിൽ 6 മുതൽ 8 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഒന്നാം കാറ്റഗറിയിലും 9 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്കു രണ്ടാം കാറ്റഗറിയിലും മത്സരിക്കാം. ഒരു സ്കൂളിൽ നിന്നു 2 പേരടങ്ങുന്ന ഒരു ടീമിനു മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ നവംബർ 7നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 22നു രാവിലെ 9.30നു നടക്കുന്ന ചെസ് മത്സരത്തിൽ 1 മുതൽ 6 വരെ ക്ലാസുകളിലെ കുട്ടികൾക്കു കാറ്റഗറി ഒന്നിലും 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കു രണ്ടാം കാറ്റഗറിയിലും മത്സരിക്കാം. താൽപര്യമുള്ളവർ നവംബർ 15നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം.
ഇമെയിൽ: [email protected]. 9447958379, 9388892132.
‘നിധി ആപ്കെ നികട് അദാലത്ത്’ 27 ന്
കൊല്ലം ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഇഎസ്ഐസിയുമായി സഹകരിച്ച് 27 ന് ‘നിധി ആപ്കെ നികട് അദാലത്ത്’ അയത്തിൽ കെഎസ്സിഡിസി ഫാക്ടറി നമ്പർ ആറിൽ രാവിലെ 9 മുതൽ നടത്തും. 0474 2767645.
മെഡിക്കൽ ക്യാംപ്
ചാത്തന്നൂർ ∙ കോട്ടേക്കുന്ന് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ 27നു രാവിലെ 8.30 മുതൽ 11.30 വരെ ചാത്തന്നൂർ റോയൽ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും.
എല്ലുകളുടെ ബലക്ഷയം മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയുന്ന ബിഎംഡി സ്ക്രീനിങ് ടെസ്റ്റ്, തൈറോയ്ഡ്, ഡയബറ്റിക് സ്ക്രീനിങ് ടെസ്റ്റുകൾ സൗജന്യമാണ്. ഫോൺ: 9072530302, 9188918748.
തൊഴിൽ മേള 27ന്
കൊറ്റങ്കര∙ വിജ്ഞാന കേരളം ക്യാംപെയ്നിന്റെ ഭാഗമായി നടത്തുന്ന തൊഴിൽമേള 27ന് 9.30ന് കരിക്കോട് ആധുനിക ഫിഷ് മാർക്കറ്റ് കോംപൗണ്ടിൽ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

