അഭിമുഖം നാളെ
പുനലൂർ ∙ ഗവ: എച്ച്എസ്എസിൽ ഓഫിസ് അറ്റൻഡന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
അഭിമുഖം 27ന്
ശാസ്താംകോട്ട ∙ ഭീമ ശക്തി എന്ന കേന്ദ്ര സർക്കാർ പദ്ധതിയിലേക്ക് എൽഐസി വഴി നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27ന് രാവിലെ 10നു കുന്നത്തൂർ പഞ്ചായത്ത് ഹാളിൽ നടക്കും.
25നും 60നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും 2 ഫോട്ടോകളുമായി എത്തണം.
9745962796
തൊഴിൽമേള 28ന്
ചടയമംഗലം∙ വിജ്ഞാന കേരളം ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി തൊഴിൽമേള 28ന് ആയൂർ മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടത്തും. ഉദ്യോഗാർഥികൾ 4 സെറ്റ് ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം അന്നേ ദിവസം 9 ന് കോളജിൽ എത്തണം
കോഴ്സുകളിൽ ഒഴിവ്
കൊല്ലം∙ കെൽട്രോണിന്റെ കൊല്ലം, കിളികൊല്ലൂർ നോളജ് സെന്ററിൽ വിവിധ കോഴ്സുകളിൽ ഒഴിവുണ്ട്. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് പിഎസ്സി നിയമനങ്ങൾക്കു യോഗ്യമായ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് യോഗ്യത:എസ്എസ്എൽസി, അഥവാ അതിന് മുകളിൽ (3 മാസം), കേരള സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ ഒാഫിസ് അക്കൗണ്ടിങ്(6 മാസം)യോഗ്യത: പ്ലസ്ടു അഥവാ അതിന് മുകളിൽ.
9072592412.
ഭിന്നശേഷിക്കാർ റജിസ്റ്റർ ചെയ്യണം
കടയ്ക്കൽ∙ എയ്ഡഡ് സ്കൂളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്ട്രേഷൻ ഡ്രൈവ് നടത്തും. കടയ്ക്കൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിൽ വരുന്നതും നാളിതുവരെ റജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്ത അധ്യാപക അനധ്യാപക യോഗ്യത നേടിയിട്ടുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ്, ജില്ലാ മെഡിക്കൽ ബോർഡിൽ നിന്നും ലഭിച്ചിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, യുഡി ഐഡി കാർഡ് എന്നിവയുമായി ഹാജരായി പേര് റജിസ്റ്റർ ചെയ്യണം
അപേക്ഷ ക്ഷണിച്ചു
വാളകം ∙ സിഎസ്ഐ ട്രെയിനിങ് സെന്ററിൽ ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്കു അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു, വിഎച്ച്എസ്ഇ കോഴ്സ് 50 % മാർക്കോടെ പാസായവർ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 9495431107.
സീറ്റൊഴിവ്
കൊല്ലം∙ കുളത്തൂപ്പുഴ ഗവ.
ഐടിഐയിൽ പ്ലമർ ട്രേഡിൽ സീറ്റൊഴിവ്. അപേക്ഷാ ഫീസ് : 100 രൂപ. അവസാന തീയതി: 30.
ഫോൺ: 8547170887.
വിദ്യാർഥികൾക്ക് കൺസഷൻ നൽകണം
കൊല്ലം∙ ഗാന്ധി ജയന്തി ദിനത്തിൽ കോർപറേഷൻ പരിധിയിലുള്ള സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകണമെന്ന് ആർടിഒ അറിയിച്ചു.
ഫൊട്ടോഗ്രഫി പ്രദർശനം ഇന്നു മുതൽ
കൊല്ലം ∙ ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷനും ജില്ലാ ഫൊട്ടോഗ്രഫി ആൻഡ് നേച്ചർ ക്ലബ്ബും നടത്തുന്ന ഫൊട്ടോഗ്രഫി പ്രദർശനം–‘ കാൻവാസ് 2025’ ന് ഇന്ന് പബ്ലിക് ലൈബ്രറി ആർട് ഗ്യാലറിയിൽ തുടക്കമാകും. പ്രദർശനം രാവിലെ 9 ന് പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പ്രദർശനം നടക്കും.
കലാ പഠന ക്ലാസ്
കൊല്ലം∙ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സോപാനം കലാനികേതനിൽ ഒക്ടോബർ 2നു രാവിലെ 10 നു കലാ പഠന ക്ലാസുകൾ ആരംഭിക്കും. ചിത്രകല–ആശ്രാമം സന്തോഷ്, നൃത്തം–കലാമണ്ഡലം സജിനി, സംഗീതോപകരണം – രമേശ് വോക്കൽ എന്നിവരുടെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.
ഫോൺ: 9497780029.
ഫുട്ബോൾ പരിശീലനം
ചവറ∙ തീരദേശ, ഗ്രാമീണ മേഖലയിലെ കുട്ടികൾക്കായി മനയിൽ ഫുട്ബോൾ അസോസിയേഷൻ ഒക്ടോബർ 2 മുതൽ അവധിദിന ഫുട്ബോൾ പരിശീലനം ആരംഭിക്കുന്നു. 4 വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന വിവിധ പ്രായപരിധിയിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.
ജില്ലാ പ്രസിഡന്റ് പന്മന മഞ്ജേഷ് പറഞ്ഞു. 8921242746, 8129767878
വള്ളസദ്യ, ക്ഷേത്ര ദർശനം
ചടയമംഗലം∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം എന്നിവ ഉൾപ്പെടുത്തിയുള്ള യാത്ര രാവിലെ 5ന് പുറപ്പെടും.
ഒരാൾക്ക് 940 രൂപ. വിവരങ്ങൾക്ക്: 9961530083
വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം
ചാത്തന്നൂർ ∙ അറിവ് – ത്രൂ ദ് സോൾ ഓഫ് ഗുരുവിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ഒക്ടോബർ 5 നു ചിത്രരചനാ മത്സരം നടത്തും.
എൽപി, യുപി, ഹൈസ്കൂൾ (പെൻസിൽ ഡ്രോയിങ് ), ഹയർ സെക്കൻഡറി (ജലച്ചായം) വിഭാഗങ്ങൾക്കാണു മത്സരം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.
വിജയികൾക്കു കാഷ് പ്രൈസ്, മെമന്റോ,വർക്കല നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് കയ്യൊപ്പിട്ട പുസ്തകം എന്നിവ സമ്മാനമായി നൽകും.
ഒക്ടോബർ 3 നു മുൻപു പേരു നൽകണം. ഫോൺ: 94477 15406, 85475 57035
സൗജന്യ നേത്ര പരിശോധന ക്യാംപ്
കൊല്ലം ∙ ഓട്ടോ സൗഹൃദ കൂട്ടായ്മ ജില്ലാ കമ്മിറ്റി 28നു സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിക്കും.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഇരവിപുരം സെന്റ് ജോൺസ് എച്ച്എസിൽ നടക്കുന്ന ക്യാംപ് എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ രക്ഷാധികാരി കോട്ടാത്തല ശ്രീകുമാർ അധ്യക്ഷത വഹിക്കും.
വൈദ്യുതി മുടക്കം
കടപ്പാക്കട
∙ ക്വാളിറ്റി ബ്രഡ്, വൈദ്യശാല, ആലയിൽ, കായൽവാരം, രണ്ടാംകുറ്റി, അമർദീപ്, കോയിക്കൽ, മംഗലശേരി, സുപ്രീം, ഗോഡൗൺ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ. പള്ളിമുക്ക് ∙ ഐടിസി, കാഞ്ഞങ്ങാട്, തമ്പുരാൻ മുക്ക്, മാടൻനട, മാളിക വയൽ, വേണാട്, പോസ്റ്റ് ഓഫിസ്, ജനത, മോസ്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ.
കന്റോൺമെന്റ് ∙ നാലുകുറ്റി, ഡയറി ഫാം, ജസ്റ്റിൻ, കമ്പിയിട്ടഴികം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]