കൊല്ലം ∙ റോഡ് മനോഹരമാക്കിയെങ്കിലും മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ല. ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ടായി മാറുന്ന നായേഴ്സ് ആശുപത്രി– ഉളിയക്കോവിൽ റോഡ് യാത്രക്കാർക്ക് മാത്രമല്ല റോഡിന്റെ പരിസരത്തു താമസിക്കുന്നവർക്കും ദുരിതമായി. നായേഴ്സ് ആശുപത്രി ജംക്ഷൻ മുതൽ തങ്കമ്മാൾ ജംക്ഷൻ വരെ വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിന്റെ ദുരിതം.
5 വർഷം മുൻപാണ് പൊതുമരാമത്ത് വകുപ്പ് ആധുനിക രീതിയിൽ ഉളിയക്കോവിൽ റോഡ് നിർമിച്ചത്. റോഡ് റീടാറിങ് നടത്തുന്നതിനു മുൻപ് ഒാട
കൂടി നിർമിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാതെ പോയതാണു നാട്ടുകാർക്കു ദുരിതമായത്. 5 വർഷം മുൻപു കേന്ദ്ര പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തി ഇവിടത്തെ വെള്ളക്കെട്ട് മാറ്റാനായി ഫണ്ട് അനുവദിച്ചെങ്കിലും ചില വ്യക്തികളുടെ എതിർപ്പിനെ തുടർന്നു ഫണ്ട് പാഴായി. 500 മീറ്റർ അകലെയുള്ള കാവടിപ്പുറം എൻഎസ്എസ് കരയോഗം ഭാഗത്തേക്ക് ഒാട
നിർമിക്കാനുള്ള നീക്കമാണ് അന്നു തടഞ്ഞത്.
തങ്കമ്മാൾ ജംക്ഷനിൽ നിന്നു വൈദ്യശാല ജംക്ഷനിലേക്ക് പോകുന്ന ഒാടയുമായി ബന്ധപ്പെടുത്തുന്ന തരത്തിൽ ഒാട നിർമിക്കണമെന്ന ആവശ്യവും അവിടത്തെ ചില വ്യക്തികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു.
മൈത്രി റസിഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രശ്നത്തിൽ കോർപറേഷൻ ഇടപെടണമെന്ന് ആവശ്യം ഉന്നയിച്ചു. പരിഗണിക്കാമെന്നു പല തവണ കോർപറേഷൻ ഉറപ്പു നൽകിയെങ്കിലും പരിഹാരം മാത്രം ഉണ്ടായില്ല.
അസോസിയേഷൻ ഭാരവാഹികൾ എംഎൽഎയ്ക്കു നിവേദനം നൽകി. തുടർന്നു നായേഴ്സ് ആശുപത്രി ജംക്ഷൻ മുതൽ തങ്കമ്മാൾ ജംക്ഷൻ വരെയുള്ള ഭാഗം 1.20 കോടി രൂപ ചെലവഴിച്ച് റോഡ് ഉയർത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
എന്നാൽ ഒാട നിർമിക്കാനുള്ള ഫണ്ട് അപ്പോഴും അനുവദിച്ചില്ല.
ഈ സാഹചര്യത്തിൽ റോഡിലെ വെള്ളം ഒഴുകി തങ്കമ്മാൾ ജംക്ഷനിലെ ഒാടയിലേക്ക് എത്തുന്ന മാതൃകയിലായിരിക്കണം നിർമാണം നടത്തേണ്ടതെന്ന ആവശ്യം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.വി സനൽകുമാറും സെക്രട്ടറി സലിം നാരായണനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ഉന്നയിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]