പാരിപ്പള്ളി ∙ ഇരുപത്തിയെട്ടാം ഓണാഘോഷത്തിനു പിരിവ് നൽകാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബത്തെ മർദിച്ചു പരുക്കേൽപ്പിച്ച ശേഷം യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഘത്തിലെ 5 പ്രതികൾ പിടിയിലായി. പാരിപ്പള്ളി പുലിക്കുഴി സ്വദേശികളായ ചരുവിള പുത്തൻവീട്ടിൽ ഷിജു (27), കരിഞ്ഞനംകോട് മേലതിൽ വീട്ടിൽ സുധീഷ് (26), ചരുവിള പുത്തൻവീട്ടിൽ വിജിത്ത് (23), ചരുവിള പുത്തൻവീട്ടിൽ മഹേഷ് (27), ബിന്ദു ഭവനിൽ വിജു (39) എന്നിവരാണ് പിടിയിലായത്.
പാരിപ്പള്ളി വേളമാനൂർ വയലിൽ പുത്തൻ വീട്ടിൽ വിശാഖിനെയും കുടുംബത്തെയും ആക്രമിച്ച് പരുക്കേൽപ്പിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി ഒൻപതോടെ ഷിജു, സുധീഷ്, വിജിത്ത് എന്നിവർ ചേർന്ന് വിശാഖിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു.
പണം നൽകാൻ വിസമ്മതിച്ചതോടെ അസഭ്യം വിളിച്ച് ആക്രമിച്ചു.
തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു. വിശാഖിനെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി സോഡാമുക്ക് ജംക്ഷനിൽ എത്തിച്ചു.
തുടർന്ന് പതിനഞ്ചോളം പേർ വരുന്ന അക്രമി സംഘം മാരകായുധങ്ങളുമായി ആക്രമിച്ചു പരുക്കേൽപ്പിച്ചു. പാരിപ്പള്ളി ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രകാശ്, അഖിലേഷ്, എസ്സിപിഒമാരായ മനോജ്നാഥ്, സബിത്ത് സിപിഒമാരായ രഞ്ജിത്ത്, അജീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]