
ഓണ വിപണി:
കൊല്ലം∙മുണ്ടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണ വിപണിയിൽ 13 സാധനങ്ങൾ 985 രൂപയ്ക്ക് ലഭിക്കും. 26ന് 5.30 ന് തുമ്പറ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗ സബിതാ ബീഗം ഉദ്ഘാടനം നിർവഹിക്കും.
ബാങ്ക് പ്രസിഡന്റ് കെ.എസ് ജ്യോതി അധ്യക്ഷത വഹിക്കും.
വൈദ്യുതി മുടങ്ങും
കടപ്പാക്കട∙ പള്ളിക്കൽ, ഉളിയക്കോവിൽ തുരുത്ത് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൊല്ലം ∙ കന്റോൺമെന്റ് സെഷനിൽ കുരുമ്പേലിൽ,പോളയത്തോട്, പോളയത്തോട് കോംപ്ലക്സ്, ആർ.കെ.വെഡിങ് ഹാൾ, സരോജ ആർക്കേഡ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കൊല്ലം∙ പള്ളിമുക്ക് സെക്ഷനിൽ ബോധി നഗർ, തട്ടാമല ജംക്ഷൻ, തട്ടാമല സൗത്ത്, തട്ടാമല വെസ്റ്റ്, പാലത്തറ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 1 വരെയും ഓലിക്കര വയൽ, തട്ടാമല ഈസ്റ്റ് എന്നിവിടങ്ങളിൽ 1 മുതൽ 6 വരെയും കെജിഎൻ, മുല്ലാക്ക തൈക്കാവ്, വയനക്കുളം, ചകിരിക്കട എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
പരവൂർ∙കൊച്ചാലുംമൂട്, പുത്തൻവിള, കിഴക്കിടം, കുറുപ്പ്, പണയിൽ കാവ്, മുന്നാഴി മുക്ക്, പ്രവാസി, ആയിരവല്ലി, റീഡിങ് റൂം ,കൂനയിൽ, ഒല്ലാൽ, ഓവർ ബ്രിജ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8. 30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുണ്ടറ∙ വെള്ളിമൺ, പുലിയോരം, വ്ലാവേത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അഭിമുഖം നാളെ
ശാസ്താംകോട്ട ∙ താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രഫർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ നാളെ രാവിലെ 10.30നു ശാസ്താംകോട്ട
ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. ഡിപ്ലോമ ഇൻ റേഡിയോളജി ടെക്നോളജി സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർഥികൾ രേഖകളുമായി എത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]