
കൊല്ലം∙ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് 5 മാസം പിന്നിടുമ്പോഴും കിളികൊല്ലൂരിലെ കോർപറേഷൻ സോണൽ ഓഫിസിന്റെ പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെ. ചോർച്ചയും ബലക്ഷയവും സംഭവിച്ച് അപകടാവസ്ഥയിലായ വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
റവന്യു, എൻജിനീയറിങ്, ഹെൽത്ത് വിഭാഗങ്ങൾ പുതിയ ഓഫിസിലേക്ക് മാറ്റാനുള്ള നടപടികളിൽ ഇപ്പോഴും മെല്ലെപ്പോക്ക് തുടരുകയാണ്. പഴയ കെട്ടിടത്തിന്റെ ഭിത്തിയോട് ചേർന്ന് ആൽമരം, വള്ളിച്ചെടികൾ, അരണ മരം എന്നിവ തഴച്ചുവളരുന്നതിനാൽ ചുവരുകളിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.
ഈർപ്പം തങ്ങിനിൽക്കുന്നതിനാൽ ഭിത്തിയിൽ പായലും പൂപ്പലും നിറഞ്ഞ് ശോച്യാവസ്ഥയിലാണ് പഴയ കെട്ടിടം.
പുതിയ കെട്ടിടമാകട്ടെ അടഞ്ഞു കിടക്കുന്നതിനാൽ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.2020ൽ ആയിരുന്നു പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം. കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രി കെ.എൻ.ബാലഗോപാൽ കോർപറേഷന്റെ കിളികൊല്ലൂർ സോണൽ ഓഫിസ് സിൽവർ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
1600 സ്ക്വയർ ഫീറ്റിലുള്ള ഓഫിസ് 2.3 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. ഓഫിസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് എത്രയും വേഗം മാറ്റണമെന്നാണ് സംഘടനകളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]