
ആയൂർ ∙ ‘യാതൊരു സുരക്ഷയും ഇല്ലാത്ത റോഡില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ എങ്ങനെ റോഡ് മുറിച്ചു കടക്കും… സുരക്ഷയ്ക്കായി റോഡില്‍ സീബ്രാ ലൈനോ സ്കൂള്‍ മേഖലയാണ് എന്നു സൂചിപ്പിക്കുന്ന മുന്നറിയിപ്പു ബോര്‍ഡുകളോ ഇല്ല. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ ആരോട് പറയും.
അത്യാഹിതങ്ങള്‍ ഉണ്ടായതിനു ശേഷം നടപടികൾ എടുക്കുന്നതിനെക്കാൾ നല്ലതല്ലേ അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുന്നത്…?’ ആയൂര്‍ – ഓയൂര്‍ റോഡിലെ 2 സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആവലാതികൾ ആണ് ഇതെല്ലാം. ഇതു പരിഹരിക്കാന്‍ ബന്ധപ്പെട്ട
മരാമത്ത് ഉദ്യോഗസ്ഥര്‍ തയാറാകണമെന്നാണു വിദ്യാര്‍ഥികളുടെ ആവശ്യം.
ആയിരത്തില്‍പ്പരം വിദ്യാര്‍ഥികളാണ് 2 സ്കൂളുകളിലായി പഠിക്കുന്നത്. ഇവിടെ സ്കൂളിന്റെ ഭാഗത്തു സീബ്രാലൈന്‍ വരച്ചിട്ടില്ല.
തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ വേഗത്തിലാണു കുതിച്ചുപായുന്നത്. സ്കൂള്‍ മേഖല ആണെന്നും വേഗം നിയന്ത്രിക്കണമെന്നും ഉള്ള സൂചനാ ബോര്‍ഡുകളും ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടില്ല.
ഇതുമൂലം സ്കൂള്‍ മേഖല ആണെന്ന് അറിയാതെ വാഹനങ്ങള്‍ റോഡിലൂടെ വേഗത്തിലെത്തി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധ പാളി വിദ്യാര്‍ഥികള്‍ റോഡിലേക്ക് ഇറങ്ങിയാല്‍ അപകടം ഉറപ്പാണ്. മരാമത്ത് നിരത്തു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണു റോഡുള്ളത്.
സ്കൂളിലേക്കു തിരിയുന്ന ഭാഗത്ത് റോഡില്‍ ചെറിയ വളവു കൂടി ഉള്ളത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]