ചാത്തന്നൂർ ∙ റിസർവ് വനത്തിൽ നിന്നു 40 കിലോമീറ്റർ അകലെ ചാത്തന്നൂർ വിളപ്പുറത്ത് പുലിയെ കണ്ടതായി അഭ്യൂഹം. ബുധൻ രാത്രി 10നു വിളപ്പുറം ക്ഷേത്രത്തിനു തെക്ക് പടിഞ്ഞാറു കനാലിനു സമീപം പുലിയെ കണ്ടെന്നാണ് പറയുന്നത്.
പ്രദേശത്ത് അഞ്ചലിൽ നിന്നെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം പരിശോധന നടത്തി. പുലി ഇവിടെ എത്താൻ ഒരു സാധ്യതയും ഇല്ലെന്നും വള്ളിപ്പൂച്ച ആയിരിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
ചാത്തന്നൂർ താഴംതെക്ക് വിളപ്പുറം കനാലിനു സമീപം പുത്തൻവിള വീട്ടിൽ ബിജുവാണ് പുലിയെ കണ്ടെന്നു പറയുന്നത്. രാത്രി വീടിനു പുറത്തിറങ്ങിയപ്പോൾ കനാലിന്റെ തീരത്ത് കിണറിനു സമീപം നിന്നും റോഡിലേക്കു കയറുന്നതാണ് കണ്ടത്.
എന്ത് ജീവിയാണെന്ന് ആദ്യം മനസില്ലായില്ല. തെരുവ് വിളക്കിന്റെ സമീപത്ത് എത്തിയപ്പോൾ വ്യക്തമായി കണ്ടെന്നാണ് പറയുന്നത്.
ഇതോടെ നിലവിളിച്ചു വീട്ടിലേക്ക് ഓടി കയറി വാതിൽ അടച്ചു. സമീപവാസികളെ ഫോണിൽ വിവരം അറിയിച്ചു.
റാപ്പിഡ് റെസ്പോൺസ് ടീം നാട്ടുകാരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു.
പുലിയുടെ സാന്നിധ്യം ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.ആൻസൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിലീപ്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് സൂരജ്, ആനിമൽ റെസ്ക്യൂസർമാരായ ശ്യാംജിത്ത്, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് തിരിച്ചിൽ നടത്തിയത്. കനാലിന്റെ തീരത്തു പൊന്തക്കാടുകളും കുന്നുംചെരിവും ഉള്ള പ്രദേശമാണിത്.
വനമേഖലയുമായി ബന്ധമില്ലെങ്കിലും കാട്ടുപന്നികൾ ഇവിടെ ഉണ്ട്. നാലു വർഷം മുൻപ് ഇവിടെ കരടിയെ കണ്ടിരുന്നു.
പിന്നീട് കരടിയെ കാട്ടുപുതുശേരി പലവക്കോട് നിന്നും പിടികൂടിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

