ചവറ∙ ദേശീയപാതയിൽ നിർമാണവുമായി ബന്ധപ്പെട്ടു ഗതാഗതം വഴി തിരിച്ചുവിടാൻ സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയിലേക്കു ബൈക്ക് ഇടിച്ചുകയറി സ്വകാര്യ ആശുപത്രി ജീവനക്കാരനു ദാരുണാന്ത്യം. ജീവനു വേണ്ടി മല്ലിട്ട് ഒന്നരമണിക്കൂറോളം റോഡിൽ കിടന്നിട്ടും ആരും അറിഞ്ഞില്ല. ഒരു മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരൻ കണ്ടതിനെത്തുടർന്ന് ചവറ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു പൊലീസിനെയും കൂട്ടി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എങ്കിലും മരിച്ചു. കൊല്ലം നെല്ലിമുക്ക് ബോൺ ആൻഡ് ജോയിൻ കെയർ ആശുപത്രി ജീവനക്കാരൻ ചവറ കുളങ്ങരഭാഗം അയ്യപ്പ ഭവനം (കാരപ്പു) കമല ദേവിയുടെയും പരേതനായ പരമേശ്വരൻ പിള്ളയുടെയും മകൻ പി.പ്രകാശ് (50) ആണ് മരിച്ചത്.
നീണ്ടകര പുത്തൻതുറയിലായിരുന്നു അപകടം.
ഇന്നലെ പുലർച്ചെ 12 മണിക്കു ശേഷമാകാം അപകടം എന്നാണ് നിഗമനം. ഒന്നരയോടെയാണ് എസ്ഐ ശ്യാംകുമാർ, സിവിൽ പൊലീസ് ഓഫിസർ രാജീവ്കുമാർ, പത്ര സ്ഥാപനത്തിലെ ജീവനക്കാരൻ സലിം എന്നിവർ ചേർന്ന് പ്രകാശിനെ ആശുപത്രിയിൽ എത്തിക്കുന്നത്. 11.30ന് ശേഷമാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുമടങ്ങിയത്.
സംസ്കാരം നടത്തി. ചവറ കൊറ്റൻകുളങ്ങര നവമി ഡ്രൈവിങ് സ്കൂൾ ഉടമ ഗീതാ പ്രകാശ് ഭാര്യയാണ്.
മകൻ: പ്രണവ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]