
കൊല്ലം ∙ നഗരത്തിൽ മാലിന്യസംസ്കരണത്തിനു സജ്ജീകരിച്ച തുമ്പൂർമുഴി മാതൃകയിലുള്ള ‘എയ്റോബിക് കംപോസ്റ്റിങ്’ സംവിധാനങ്ങൾ മിക്കതും പ്രവർത്തനരഹിതം. ഉദയമാർത്താണ്ഡപുരം ഡിവിഷനിൽ 5 വർഷം മുൻപു സ്ഥാപിച്ച ജൈവമാലിന്യ സംസ്കരണ പ്ലാന്റ് കാടുകയറിയ നിലയിലാണ്.
ജീവനക്കാർ ഇല്ലാത്തതു മൂലമാണു പ്ലാന്റ് പ്രവർത്തിപ്പിക്കാത്തത് എന്നാണ് അധികൃതർ പറയുന്നത്. മുണ്ടയ്ക്കൽ – കച്ചിക്കടവ് റോഡിന്റെ വശങ്ങളിൽ ആളുകൾ തോന്നുംപടി മാലിന്യം വലിച്ചെറിയുകയാണ് ഇപ്പോൾ.
ആഹാര അവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിന് പോളയത്തോട് ആരംഭിക്കാനിരുന്ന ‘മെക്കനൈസ്ഡ് എയ്റോബിക് കംപോസ്റ്റിങ് യൂണിറ്റ്’ വാക്കുകളിൽ ഒതുങ്ങി.
ബീച്ചിനു സമീപം പ്രവർത്തിച്ചിരുന്ന മറ്റൊരു പ്ലാന്റും ജീവനക്കാരില്ല എന്നതിന്റെ പേരിൽ അടഞ്ഞു കിടക്കുകയാണ്. കടൽത്തീരം ഉൾപ്പെടുന്ന 5 ഡിവിഷനുകളിൽ മാലിന്യസംസ്കരണം വെല്ലുവിളിയാണ്.
ഹരിതകർമസേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട് എങ്കിലും ജൈവമാലിന്യം തീരത്തു വലിച്ചെറിയുന്നതു കൂടുതലാണ് ഈ ഭാഗങ്ങളിൽ.
പ്ലാന്റുകളുടെ പരിപാലനത്തിനു താൽക്കാലിക ജീവനക്കാരെ എങ്കിലും ഏർപ്പെടുത്തണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ജൈവമാലിന്യം വളമാക്കി മാറ്റുന്ന തുമ്പൂർമുഴി മാതൃക ചെലവു കുറഞ്ഞതും ദുർഗന്ധരഹിതവും ആണ്.
പരിസ്ഥിതി സൗഹൃദപരമായ ഈ മാതൃകയ്ക്കു കുറഞ്ഞ തോതിൽ സ്ഥലം മതി എന്നതാണു മറ്റൊരു നേട്ടം. ഇവിടെ മാലിന്യം ദ്രവിച്ചു വളമായി മാറുകയാണ്.
ഈച്ചശല്യവും ഉണ്ടാകില്ല. എന്നാൽ, ഇതൊന്നും പ്രയോജനത്തിൽ വരുന്നില്ല എന്നതാണു നിലവിലെ യാഥാർഥ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]