
കരുനാഗപ്പള്ളി ∙ അയണിവേലിക്കുളങ്ങര കെന്നഡി സ്കൂളിനു തെക്കുവശം വെട്ടത്തുമുക്ക്–ചെമ്പകശ്ശേരി കടവ് റോഡിന്റെ വശത്തുള്ള മഠത്തിൽ കുളം കരകവിഞ്ഞ് റോഡിലേക്ക് ഒഴുകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. വെള്ളം കവിഞ്ഞൊഴുകി റോഡ് ഏത് കുളമേത് എന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്.
കുളത്തിൽ നിന്നു വെള്ളംമൊലുകി കിഴക്കുഭാഗത്ത് വീടുകൾ വെള്ളക്കെട്ടിലായി. കുളത്തിന്റെ എതിർവശത്ത് റോഡ് സൈഡിൽ കെഎസ്ഇബി ട്രാൻസ്ഫോമറും സ്ഥാപിച്ചിട്ടുണ്ട്.
ഈ ട്രാൻസ്ഫോമറിനു ചുറ്റും വെള്ളം കെട്ടി നിൽക്കുന്നതും അപകടങ്ങൾക്കു കാരണമാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
നഗരസഭ 19–ാം ഡിവിഷനിൽ ഉൾപ്പെട്ട മഠത്തിൽ കുളത്തിന് ഉയരമുള്ള ഭിത്തി വേണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകളായി.
മഴക്കാലത്ത് കുളത്തിന്റെ ഭാഗത്ത് പ്രദേശവാസികൾ റിബൺ കെട്ടിയാണ് അപകട സൂചന നൽകുന്നത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ കുളത്തിന് 50 മീറ്റർ അകലെ വരെ നിർമിച്ചിട്ടുള്ള ഓടയുമായി ബന്ധിപ്പിച്ച് ഓട നിർമിക്കണമെന്ന ആവശ്യത്തിലും നടപടികളില്ല.
ജനസമ്പർക്ക പരിപാടിയിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഈ പരാതി നഗരസഭയ്ക്ക് കൈമാറിയെന്ന അറിയിപ്പ് ലഭിക്കുകയും, നഗരസഭ 2024–25 പദ്ധതിയിൽ നടപടി സ്വീകരിക്കുമെന്നു അറിയിക്കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെയും ഒരു നടപടികളും ഉണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]