കൊട്ടാരക്കര∙ മൂല്യനിർണയത്തിലെ അപാകത കാരണം പ്ലസ്ടു വിദ്യാർഥിനിക്ക് ഫുൾ മാർക്ക് (1200ൽ 1200) നഷ്ടമായെന്ന് പരാതി. പുനഃപരിശോധനയിൽ അപാകത കണ്ടെത്തിയതോടെ മുഴുവൻ മാർക്കും നൽകി അധികൃതർ തടിതപ്പി.
മൂല്യനിർണയത്തിൽ അപാകത കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനി എം.എസ്.ദേവനന്ദയുടെ പിതാവ് പൂയപ്പള്ളി ദേവായനത്തിൽ ബി.സുദർശനകുമാർ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകി.
കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും പ്രതീക്ഷിച്ചിരുന്ന ദേവനന്ദയ്ക്കു 2 മാർക്ക് കുറഞ്ഞു. പൊളിറ്റിക്കൽ സയൻസിന് 2 മാർക്ക്( 80ൽ 78) കുറവാണ് ലഭിച്ചത്.
ഇതോടെ സ്കൂളിലെ 1200ൽ 1200 മാർക്ക് പ്രതീക്ഷയും ഇല്ലാതായി. സംശയം തോന്നിയ രക്ഷിതാക്കൾ ഉത്തരക്കടലാസ് പുനർ നിർണയത്തിന് അപേക്ഷ നൽകി.
പുനർ നിർണയത്തിൽ മുഴുവൻ മാർക്കും ലഭിച്ചു. തുടർന്ന് ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് മൂല്യനിർണയത്തിലെ അപാകത കണ്ടെത്തിയത്.
22 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഇഷ്ടമുള്ള നാലെണ്ണത്തിന് ഉത്തരം എഴുതിയാൽ മതി.
അഞ്ചെണ്ണത്തിനും ഉത്തരം എഴുതിയ ദേവനന്ദയ്ക്കു നാലെണ്ണത്തിനും ഫുൾ മാർക്ക് ലഭിച്ചു. 22 -ാം ചോദ്യത്തിന്റെ ഫുൾ മാർക്ക് പരിഗണിക്കാതെ 3 മാർക്ക് ലഭിച്ച ഉത്തരം മൂല്യനിർണയത്തിൽ ഉൾപ്പെടുത്തി.
സംഭവം ഗുരുതരമായ വീഴ്ചയാണെന്നും വളരെ വൈകിയാണ് നീതി ലഭിച്ചതെന്നും രക്ഷിതാക്കൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]