
പുനലൂർ ∙ ശ്രീരാമവർമപുരം മാർക്കറ്റിലെ നിർമാണം അടുത്ത ആഴ്ച ആരംഭിക്കുന്നതിനു മുന്നോടിയായി നിർമാണം നടത്തുന്ന സംസ്ഥാന തീരദേശവികസന കോർപറേഷൻ അധികൃതരും കരാറുകാരും സ്ഥലപരിശോധന നടത്തി. എക്സിക്യൂട്ടീവ് എൻജിനീയർ ഐ.ജി.ഷിലു, അസിസ്റ്റന്റ് എൻജിനീയർ ബിനയചന്ദ്രൻ, കരാറുകാരായ വിപിഎം കൺസ്ട്രക്ഷൻസ് അധികൃതർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
പഴയ കെട്ടിടങ്ങൾ വരും ദിവസങ്ങളിൽ പൊളിച്ചുനീക്കി നിർമാണം ആരംഭിക്കും. ചെറുതും വലുതുമായ പത്തു കെട്ടിടങ്ങളാണ് പൊളിക്കേണ്ടത്.
കിഫ്ബിയിൽനിന്ന് അനുവദിച്ച 5.65 കോടി രൂപ വിനിയോഗിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്.
21,000 ചതുരശ്രയടിയിൽ നൂതന സംവിധാനങ്ങളോടെയാണ് പുനരുദ്ധാരണം. 2025 ഡിസംബർ മൂന്ന് ആണ് നിർമാണം പൂർത്തിയാക്കാനുള്ള കാലാവധി. കെട്ടിടം പൊളിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് അടുത്തയാഴ്ചയോടെ നിർമാണം ആരംഭിക്കുമെന്നും നിശ്ചയിച്ച കാലാവധിക്കുള്ളിൽ തന്നെപൂർത്തീകരിക്കുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]