
അധ്യാപക ഒഴിവ്
തലവൂർ∙ ദേവീ വിലാസം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം: 8ന് 11ന്.
ചക്കുവരയ്ക്കൽ∙ ഗവ.ഹൈസ്കൂളിൽ ഇംഗ്ലിഷ്, മലയാളം അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് ഇന്റർ വ്യൂ 25ന് 11ന് നടക്കും. ചിതറ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക ഒഴിവിൽ അഭിമുഖം നാളെ 2ന് നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ശാസ്താംകോട്ട ∙ പടിഞ്ഞാറേകല്ലട
ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്താനുള്ള അഭിമുഖം നാളെ 8.30നു സ്കൂളിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
കുറ്റിവട്ടം∙ ജിഎംഎൽപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവ്, അഭിമുഖം 25ന് 10ന് സ്കൂൾ ഓഫിസിൽ.
ഒഴിവുകൾ
തേവലക്കര∙ ഗ്രാമപ്പഞ്ചായത്തിൽ തെരുവുവിളക്ക് അറ്റകുറ്റപ്പണിക്ക് ദിവസ വേതനത്തിൽ രണ്ട് ഇലക്ട്രിഷ്യൻമാരെ നിയമിക്കുന്നു. യോഗ്യതയുള്ള വ്യക്തികൾ 26ന് 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ചവറ∙കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക റേഡിയോഗ്രഫറെ നിയമിക്കുന്നു. അഭിമുഖം 31ന് രാവിലെ 10ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ.
സ്പോട് അഡ്മിഷൻ
കൊട്ടിയം ∙ എസ്എൻ പോളിടെക്നിക് കോളജിൽ 2025 – 26 അധ്യയന വർഷത്തെ റഗുലർ ഡിപ്ലോമ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട് അഡ്മിഷൻ 29നു രാവിലെ 9നു നടത്തും. നിലവിൽ റഗുലർ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും പുതുതായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. അഡ്മിഷൻ ലഭിക്കുന്നവർ ടിസിയും അസ്സൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കി ഫീസ് അടച്ച് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം.
ഫോൺ – 9544431825.
തൊഴിൽ പരിശീലനം
പുനലൂർ ∙ നഗരസഭാ പരിധിയിൽ താമസക്കാരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനറൽ നഴ്സിങ് എംഎൽടി, ഫാർമസി, റേഡിയോഗ്രഫർ, എൻജിനീയറിങ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറപ്പിസ്റ്റുകൾ, സ്പെഷൽ എജ്യുക്കേഷൻ, ആയുർവേദ നഴ്സിങ് എന്നീ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ പാസായവർക്കാണ് അവസരം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഓഗസ്റ്റ് 10ന് മുൻപായി നഗരസഭാ കാര്യാലയത്തിലെ ആരോഗ്യ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് ക്ലീൻ സിറ്റി മാനേജർ കെ.ജയകുമാർ അറിയിച്ചു.
ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സ്
കൊല്ലം ∙ ബിസിൽ (ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻസ് ഇന്ത്യലിമിറ്റഡ്) ട്രെയിനിങ് ഡിവിഷനിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു.
7994449314.
ഇലക്ട്രിക്കൽ വയർമാൻ, പ്രായോഗിക പരീക്ഷ
കൊല്ലം ∙ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ 2024 പ്രായോഗിക പരീക്ഷ 28, 29 തീയതികളിൽ ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ നടത്തും. 0474 2953700.
ഐടിഐ പ്രവേശനം
കൊല്ലം ∙ തേവലക്കര സർക്കാർ ഐടിഐ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച 250-ഉം അതിന് മുകളിലും ഇൻഡെക്സ് മാർക്കുള്ള അപേക്ഷകർ രജിസ്ട്രേഷൻ/ വെരിഫിക്കേഷൻ നടപടികൾക്കായി 25 ന് രാവിലെ 9ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
0476-2835221. കൊല്ലം ∙ ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ വിവിധ ട്രേഡുകളിൽ വനിതകൾക്ക് സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് 25 ന് രാവിലെ എട്ടിന് അസ്സൽ രേഖകൾ, ഫീസ് സഹിതം അഡ്മിഷൻ വെരിഫിക്കേഷൻ കൗണ്ടറിൽ ഹാജരാകണം.
0474 2712781.
തൊഴിൽമേള
കൊല്ലം ∙ തിരുവല്ല കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 26ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. 9495999688, 9496085912.
അഭിമുഖം
കൊല്ലം ∙ കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്റർ ഇൻ കംപ്യൂട്ടർ, ട്രേഡ്സ്മാൻ കംപ്യൂട്ടർ തസ്തികകളിൽ താൽക്കാലിക ഒഴിവ്. യോഗ്യത- ഡെമോൺസ്ട്രേറ്റർ ബന്ധപ്പെട്ട
വിഷയത്തിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്, ട്രേഡ്സ്മാൻ ബന്ധപ്പെട്ട വിഷയത്തിൽ എൻസിവിടി സർട്ടിഫിക്കറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 31ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
9447488348. കൊല്ലം ∙ അടൂർ കോളജ് ഓഫ് എൻജിനീയറിങ്ങിൽ 22ന് നടത്താനിരുന്ന അസിസ്റ്റന്റ് പ്രഫസർ ഇംഗ്ലിഷ് തസ്തികയിലേക്കുള്ള അഭിമുഖം 28 ന് നടക്കും.
854705100.
സിലക്ഷൻ ട്രയൽസ് 8ന്
കൊല്ലം ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ജില്ലാതല സിവിൽ സർവീസ് സിലക്ഷൻ ട്രയൽസ് ഓഗസ്റ്റ് 8നു രാവിലെ 9.30 മുതൽ നഗരത്തിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കും. അത്ലറ്റിക്സ്, ബാഡ്മിന്റൻ, ബാസ്കറ്റ്ബോൾ, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, കബഡി, ഖോഖോ, ലോൺ ടെന്നിസ്, പവർ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, ബെസ്റ്റ് ഫിസിക്, നീന്തൽ, ടേബിൾ ടെന്നിസ്, വോളിബോൾ, റെസ്ലിങ്, യോഗ എന്നീ ഇനങ്ങളിലാണ് മത്സരം.
തിരഞ്ഞെടുക്കപ്പെടുന്നവർക്കു സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റിൽ പങ്കെടുക്കാം. താൽപര്യമുള്ള ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർ വകുപ്പ് മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ, ഇനങ്ങൾ വ്യക്തമാക്കുന്ന അപേക്ഷകൾ 200 രൂപ ഫീ അടക്കം ഓഗസ്റ്റ് 5നു വൈകിട്ട് 5നു മുൻപ് സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, എൽബി സ്റ്റേഡിയം, കന്റോൺമെന്റ്, കൊല്ലം 691001 എന്ന വിലാസത്തിൽ സമർപ്പിക്കണം.
സൗജന്യ മെഡിക്കൽ ക്യാംപ്
കൊല്ലം ∙ കേരള വിശ്വകർമ സഭ വടക്കേവിള ശാഖയും കുണ്ടറ എൽഎംഎസ്ബിബി ആശുപത്രിയും ചേർന്ന് 26നു 9.30നു ശാഖാ മന്ദിരത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. നേത്ര – അസ്ഥിബല പരിശോധന, ജനറൽ മെഡിക്കൽ ക്യംപ് എന്നിവയാണു നടക്കുക.
ഗ്രാൻഡ് ആനുകൂല്യം
കൊട്ടാരക്കര∙ സെന്റ് ഗ്രിഗോറിയോസ് കോളജിൽ 2020 – 2021 അധ്യയന വർഷത്തെ കെപിസിആർ, ഒബിസി, ഒഇസി, എസ് സി വിഭാഗത്തിൽപെട്ട
വിദ്യാർഥികളുടെ ഗ്രാൻഡ് ആനുകൂല്യം നാളെ മുതൽ രണ്ട് മാസത്തേക്ക് വിതരണം ചെയ്യും.
ക്വിസ് മത്സരം
കൊല്ലം∙ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യ സമര നായകരെയും പുതുതലമുറയ്ക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെപിസിസി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരങ്ങൾ നടത്തുന്നു. നിയോജക മണ്ഡലം തല മത്സരങ്ങൾ ഒാഗസ്റ്റ് 2ന് രാവിലെ 10 ന് ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
നിയോജക മണ്ഡലങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 55 വിദ്യാർഥികൾ ഒാഗസ്റ്റ് 16നു കൊല്ലത്ത് നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കും.
നിയോജക മണ്ഡലം തല മത്സര വേദികൾ:കരുനാഗപ്പളളി (കെഎസ്പുരം ബാങ്ക് ഹാൾ വവ്വാക്കാവ്), ചവറ (എസ്എൻഡിപി യോഗം യൂണിയൻ ഹാൾ, ശങ്കരമംഗലം), കൊല്ലം (പ്രസ്ക്ലബ് ഹാൾ), ഇരവിപുരം (വിങ്സ് അക്കാദമി, പള്ളിമുക്ക്), കുന്നത്തൂർ (ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഹാൾ, ഭരണിക്കാവ്), കുണ്ടറ (മാർത്തോമ്മാ ഹൈസ്കൂൾ, ആറുമുറിക്കട), കൊട്ടാരക്കര (മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ പുലമൺ കൊട്ടാരക്കര), പത്തനാപുരം (എപിപിഎംവിഎച്ച്എസ്എസ്, കുന്നിക്കോട്), പുനലൂർ (പ്രൈവറ്റ് ട്യൂഷൻ സെന്റർ), ചടയമംഗലം (എസ്വിഎൽപിഎസ് പൂങ്കോട്, ചടയമംഗലം), ചാത്തന്നൂർ (എൻഎസ്എസ് ഹൈസ്കൂൾ, ചാത്തന്നൂർ).
ഏകദിന സെമിനാർ
കൊല്ലം ∙ 2016 ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് 29ന് രാവിലെ 9 മുതൽ ചിതറ ഗ്രാമപ്പഞ്ചായത്ത് ടൗൺ ഹാളിൽ ഏകദിന സെമിനാർ നടത്തും. വിവിധ വകുപ്പുകളുടെ സേവനങ്ങൾ, സംശയനിവാരണം, ബോധവൽക്കരണ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447063686.
വിമൻ ഫെസിലിറ്റേറ്റർ
ഇടമുളയ്ക്കൽ ∙ പഞ്ചായത്തിലെ ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾക്കായി കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു .
സോഷ്യൽ വർക്കർ, സൈക്കോളജി, ജൻഡർ സ്റ്റഡീസ് , സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർ 30ന് മുൻപു അപേക്ഷ നൽകണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
കടയ്ക്കൽ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയാറാക്കിയ കരട് വോട്ടർപട്ടിക കടയ്ക്കൽ പഞ്ചായത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുതായി പേര് ചേർക്കൽ ആക്ഷേപം എന്നിവയുടെ അപേക്ഷ അടുത്ത മാസം 7 വരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് ഒഴുകുപാറയ്ക്കലിൽ
ഒഴുകുപാറയ്ക്കൽ ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട് കോമിനെക്കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. ഒഴുകുപാറയ്ക്കൽ ജംക്ഷനിലെ സെന്റ് ജോർജ് കുരിശടിക്ക് സമീപമുള്ള റോക്ക് ഫാൾസ് ക്ലബ്ബിൽ നാളെയും മറ്റന്നാളും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് റജിസ്ട്രേഷൻ ഡ്രൈവ്.
വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരി ഡോട് കോമിന് ഉണ്ട്. ഫോൺ: 9074556548.
വൈദ്യുതി മുടങ്ങും
പള്ളിമുക്ക് ∙ ശ്രീവിലാസം, പഞ്ചായത്ത് സ്കൂൾ, പായിക്കുളം, സീനാസ്, സഞ്ചാരി മുക്ക്, വില്ലേജ്, മാർക്കറ്റ്, പണിക്കർ കുളം, മോസ്ക്, ജനത ഫസ്റ്റ്, ജനത സെക്കൻഡ്, ഡിസ്നി, മയൂരി, ഒയാസിസ്, തോപ്പുവയൽ, എസ്ടിഎം, വാഹിനി, മുസ്രി ഷാജി എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]