മന്ത്രി ഗണേഷ്കുമാറിന്റെ വീടിനു മുന്നിലും റോഡിൽ കുഴി; നന്നാക്കാൻ ഒന്നും ചെയ്യാതെ അധികൃതർ
പത്തനാപുരം ∙ മന്ത്രിയുടെ വീടിനു സമീപത്തെ റോഡിലെ കുഴിയിൽ അപകടത്തിൽപ്പെടുന്നത് ഒട്ടേറെപ്പേർ; എന്നിട്ടും അധികൃതർക്കു കുലുക്കമില്ല. പത്തനാപുരം – കുന്നിക്കോട് റോഡിലെ മഞ്ചള്ളൂരിൽ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വീടിനു സമീപത്തായാണു റോഡിൽ കുഴി രൂപപ്പെട്ടത്.
റോഡിനു കുറുകെ വലിയ ഒരു കുഴിയും ചുറ്റും മറ്റനേകം ഗട്ടറുകളും എന്ന രീതിയിൽ അപകടക്കെണിയാണിവിടെ രൂപപ്പെട്ടത്. കുഴിയിലകപ്പെട്ട
ഓട്ടോറിക്ഷ ഒറ്റ ടയറിൽ ഒരു വശം പൊങ്ങി നൂറു മീറ്ററോളം മുന്നോട്ടു പോയി അപകടത്തിൽപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു പോയ ട്രാവലർ, ബൈക്കിലെത്തിയ മാതാവും കുട്ടികളും എന്നവരും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അപകടത്തിൽപ്പെട്ടു.
മഴ പെയ്തു വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴിയുടെ വ്യാപ്തി ആളുകൾക്ക് അറിയാൻ കഴിയില്ല. അടുത്തെത്തുമ്പോൾ മാത്രമാണു കുഴി കാണുക.
ഇതും അപകടത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. റോഡിൽ പലയിടത്തും ഇതേ രീതിയിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. 100 മീറ്റർ മാത്രം അകലെ മഞ്ചള്ളൂർ ജംക്ഷനിൽ രൂപപ്പെട്ട
കുഴിയിൽ മാതാവിനൊപ്പം സ്കൂട്ടറിലെത്തിയ 3 വയസ്സുള്ള കുഞ്ഞു വീണതും കഴിഞ്ഞ ദിവസമാണ്. തലനാരിഴയ്ക്കാണു ഗുരുതര പരുക്കുകളേൽക്കാതെ കുഞ്ഞു രക്ഷപ്പെട്ടത്.
ഈ വിഷയത്തിൽ എന്തെങ്കിലും ദുരന്തം ഉണ്ടായ ശേഷം നടപടിയെടുക്കാൻ കാത്തിരിക്കുകയാണോ അധികൃതർ എന്നാണു നാട്ടുകാരുടെ ചോദ്യം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]