കുണ്ടറ∙ വൻ മാറ്റത്തിന് ഒരുങ്ങി രാജ്യത്തെ ആദ്യ ലേക്ക് സൈഡ് ഐടി പാർക്കായ കൊല്ലം ടെക്നോപാർക്ക് (ഫേസ് ഫൈവ്). ഒട്ടേറെ അടിസ്ഥാന വികസന പദ്ധതികൾ കൂടി പൂർത്തിയാകുന്നതോടെ മെച്ചപ്പെട്ട
കണക്ടിവിറ്റിയും മികച്ച മാനവവിഭവശേഷിയും ക്യാംപസിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടും. ആംഫി തിയറ്റർ, വനിതാ ഹോസ്റ്റൽ എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്.
അടുത്ത മാസം അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെക്നോപാർക്കിൽ സുഗമമായ വൈദ്യുതി, ജലവിതരണം, മലിനജല സംസ്കരണ സംവിധാനങ്ങൾ, റോഡ് ശൃംഖലകൾ, ഹൈ-സ്പീഡ് ഡേറ്റ കണക്ടിവിറ്റി എന്നിവ ഉൾപ്പെടുന്ന ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ നേരത്തേ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് രൂപകൽപന ചെയ്ത കേരളത്തിന്റെ അടുത്ത തലമുറ ഐടി ഹബ്ബാണ് ഇത്.
ഒരു ലക്ഷം ചതുരശ്രയടിയിലധികം വരുന്ന അഷ്ടമുടി ബിൽഡിങ്ങിൽ വാം ഷെൽ, പ്ലഗ് ആൻഡ് പ്ലേ ഓഫിസ് സ്പേയ്സ് എന്നിവ ലഭ്യമാണ്. 8 മുതൽ 25 സീറ്റുകൾ വരെയുള്ള മൊഡ്യൂളുകൾ വഴി സ്ഥാപനങ്ങൾക്ക് വേഗത്തിൽ പ്രവർത്തനം സാധ്യമാകുന്നു. 80,000ത്തിൽ അധികം ഐടി പ്രഫഷനലുകൾ ഉള്ള വിശാലമായ ഐടി വർക്ക്ഫോഴ്സ് ഈ ക്യാംപസിന്റെ പ്രത്യേകതയാണ്.
സോഫ്റ്റ് വെയർ ഡവലപ്മെന്റ്, ഐടി സേവനങ്ങൾ മുതൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ വരെയുള്ള വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ള പ്രഫഷനലുകളെ എളുപ്പത്തിൽ കമ്പനികൾക്ക് ലഭിക്കുന്നതിന് സഹായിക്കുന്നു. നിർണായകമായ സ്ഥാനം, ഉടൻ ലഭ്യമാകുന്ന ഓഫിസ് സ്പേയ്സ്, ആധുനിക സൗകര്യങ്ങൾ, സമ്പന്നമായ ടാലന്റ് ഇക്കോ സിസ്റ്റം എന്നിവയുടെ കരുത്തിൽ കേരളത്തിന്റെ ഐടി രംഗത്തിന്റെ അടുത്ത വളർച്ച ഘട്ടത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ കൊല്ലം ടെക്നോപാർക്ക് ഒരുങ്ങിക്കഴിഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

