കൊട്ടിയം ∙പറക്കുളം മുതൽ മൈലക്കാട് വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കണമെന്ന് ആവശ്യവുമായി പറക്കുളം ജനകീയ സമിതിയുടെ നേതൃത്വത്തിൽ പറക്കുളത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറി എ.ഷാനവാസ് ഖാൻ, മുഖത്തല ബ്ലോക്ക് അംഗം ജവാബ് റഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ അലീഷ കെട്ടിടത്തിൽ, എസ്.ശരണ്യ, നസീറാ നാസർ, കൊട്ടിയം പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ.അജിത് കുമാർ, റൈസിങ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റൊസാരിയോ, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് എസ്.കബീർ, സെക്രട്ടറി എസ്.പളനി, എസ്.സുധീർ റോയൽ, എസ്.രാജീവ്.
പുല്ലാങ്കുഴി സന്തോഷ്, സമീർ റോയൽ, താഹ അമ്പലത്തുവിള, നിസാം അരിപ്പയിൽ, നിസാം പുള്ളിക്കത്തുണ്ടിൽ, കെ.ബി. ഷഹാൽ, സുധീർ കിടങ്ങിൽ, തട്ടാമല രാജൻ, ജോയ് എന്നിവർ പ്രസംഗിച്ചു.
സമര സമിതി ചെയർമാൻ കുഴിവേലിൽ നാസറാണ് ആദ്യ ദിവസം നിരാഹാരം അനുഷ്ഠിച്ചത്.
കൊട്ടിയം ∙ ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിൽ പ്രതിഷേധിച്ചും കൊട്ടിയത്തും പറക്കുളത്തും മൈലക്കാടും എലിവേറ്റഡ് ഹൈവേനിർമിക്കണമെന്നും ആവശ്യപ്പെട്ട് കൊട്ടിയം സംയുക്ത സമര സമിതി സമരത്തിലേക്ക്. ഇന്ന് വൈകിട്ട് 4ന് കൊട്ടിയം ജംക്ഷനിൽ സമര പ്രഖ്യാപന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി ചെയർമാൻ എസ്.കബീർ, കൺവീനർ എസ്.പളനി, ട്രഷറർ ബിജു സൂര്യ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

