പരവൂർ ∙ ബൈക്ക് മോഷണം തടയാൻ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിലായി. ഇടവ കണ്ണമൂട് കൃഷ്ണ നഗറിൽ കൃഷ്ണ (26), കാപ്പിൽ നടയിൽ വീട്ടിൽ പാർത്ഥൻ (27) എന്നിവരാണ് അറസ്റ്റിലായത്.
പൂതക്കുളം മുക്കട ലതിക വിലാസം വീട്ടിൽ അമലിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
18ന് പൂതക്കുളം പഞ്ചായത്ത് ഓഫിസിന് സമീപമുള്ള അമലിന്റെ കടയുടെ മുന്നിൽവച്ചിരുന്ന ബൈക്ക് മോഷ്ടിക്കുന്നതു കണ്ട
അമൽ അത് തടയാൻ ശ്രമിക്കുകയായിരുന്നു. കടന്നുകളയാൻ ശ്രമിച്ച പ്രതികളെ തടഞ്ഞു നിർത്തിയപ്പോൾ പ്രതികളിൽ ഒരാൾ അമലിനെ കുത്തുകയും തലയ്ക്ക് പരുക്കേൽപിക്കുകയുമായിരുന്നു.
സംഭവത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞു. സിറ്റി പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശാനുസരണം ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതികളെ കണ്ടെത്താനായത്.
എസ്ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പരവൂർ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം.എസ്.അഖിൽ, പ്രീതി, സിപിഒമാരായ അജേഷ്, നന്ദു, അൻഷാദ്, ദീപക്, ,സച്ചിൻ ചന്ദ്രൻ, ഷൈൻ രാജ്, അനൂപ് കൃഷ്ണൻ, സന്തോഷ്, ലിവിൻ ലാൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

