കൊല്ലം∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ സൂപ്പർ താരമായി ‘എഐ’. നിർമിത ബുദ്ധി കൂടുതൽ ജനകീയമായതിനു ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിൽ എഐ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും പാർട്ടികളും.
അതേസമയം എഐ ഉപയോഗിച്ചു നിർമിക്കുന്ന പോസ്റ്ററുകളിലും വിഡിയോകളിലും ഓഡിയോകളിലുമെല്ലാം എഐ ജനറേറ്റഡ് എന്ന് കൃത്യമായി രേഖപ്പെടുത്തണമെന്നും മറ്റു നിർദേശങ്ങൾ പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
വെർച്വൽ ഫെയ്സസ്
ആരവമുയർത്തുന്ന ആൾക്കൂട്ടത്തിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന സ്ഥാനാർഥി, ആളുകളോട് വോട്ടു ചോദിക്കുന്ന സ്ഥാനാർഥി തുടങ്ങി പല തരത്തിലുള്ള എഐ ചിത്രങ്ങൾ പ്രചാരണ രംഗത്തുണ്ട്. എഐ ഇമേജ് ജനറേറ്റർ ഉപയോഗിച്ച് പോസ്റ്ററുകൾ സ്ഥാനാർഥിക്കോ സോഷ്യൽമീഡിയ വൊളന്റിയർക്കോ വളരെ വേഗം നിർമിച്ചെടുക്കാൻ കഴിയും.
വിഡിയോകളിലേക്കു വന്നാൽ നാടിന്റെ കഥ പറയുന്ന വിഡിയോയിലൂടെ സ്ഥാനാർഥിയെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ഥാനാർഥിയുടെ വിവരങ്ങളും ഗുണങ്ങളും ജനങ്ങളിലേക്കെത്തിക്കാനും എഐ തന്നെ ആളുകളെ ഉണ്ടാക്കി നൽകും.
പ്രത്യേകമായി വിഡിയോയും ഫോട്ടോയും ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്നതും ചെലവ് കുറവാണെന്നതുമാണ് എഐ പ്രചാരണത്തിന്റെ ഗുണം.
അനൗൺസ്മെന്റിലും ‘എഐ’
എഐ വോയ്സ് ക്ലോണിങ് എന്ന സംവിധാനം ഉപയോഗിച്ച് അനൗൺസ്മെന്റ് വ്യത്യസ്ത ശബ്ദങ്ങളിലേക്കു മാറ്റാം.
അനൗൺസർമാരെ ഉപയോഗിച്ചു റെക്കോർഡ് ചെയ്ത ശേഷം എഐ സാങ്കേതികത ഉപയോഗിച്ചു ശബ്ദം മാറ്റുന്നതാണ് ഇതിന്റെ രഹസ്യം. എഐ കൂടി ചേർത്തിട്ടുള്ള സ്റ്റുഡിയോ സോഫ്റ്റ്വെയർ രംഗത്തെത്തിയിട്ടുണ്ട്.
ഇത് ചെലവുള്ളത് ആയതിനാൽ എല്ലാ റെക്കോർഡിങ് സ്റ്റുഡിയോകളിലും എത്തിയിട്ടില്ല. പക്ഷേ ആവശ്യക്കാർ ഏറിയാൽ സംഭവം സെറ്റാക്കുമെന്നു സ്റ്റുഡിയോ ഉടമകൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

