ശൂരനാട് ∙ ദുരിതം എന്നതിന് ഒറ്റവാക്കിൽ ഉത്തരം ലഭിക്കണമെങ്കിൽ നേരെ പനന്തറ ഉന്നതിയിലേക്കു ചെന്നാൽ മതി. ശൂരനാട് തെക്ക് പഞ്ചായത്ത് ഇരവിച്ചിറ രണ്ടാം വാർഡിലെ പനന്തറ ഉന്നതിയിലെ 60 കുടുംബങ്ങളാണ് സഞ്ചാരയോഗ്യമായ വഴിയില്ലാതെ വലയുന്നത്.
മഴ പതിവായതോടെ ചെളി നിറഞ്ഞ ഒറ്റയടി പാതയിൽ കാൽനട യാത്ര പോലും അസാധ്യമാണ്.
ആംബുലൻസ്, ടാക്സി എന്നിവയൊന്നും ഇവിടേക്ക് എത്താറില്ല. അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
രോഗികളെ വാഹനത്തിൽ കയറ്റാൻ ചുമലിലേറ്റി അടുത്തുള്ള വഴിയിൽ എത്തിക്കണം.
മുക്കാൽ കിലോമീറ്ററോളം നീളുന്ന പാതയിൽ മഴ പെയ്താൽ മുട്ടറ്റം വെള്ളം പൊങ്ങും. തുടർന്ന് ഇത് ചെളിയാകും.
മാലിന്യങ്ങളും ചെളിയും ചേരുന്നതോടെ രൂക്ഷ ഗന്ധം ഉയരും. കാൽ കുത്താൻ പോലും അറയ്ക്കുന്ന പാതയിലൂടെ ചെളിയും വെള്ളക്കെട്ടും താണ്ടിയാണ് ജനങ്ങൾ പുറത്തേക്ക് പോകുന്നത്.
കുട്ടികൾ സ്കൂളിലേക്ക് പോകുന്നതും ഇങ്ങനെയാണ്. സൈക്കിളും ഇരുചക്രവാഹനങ്ങളും ഇതു വഴി ഓടിക്കുന്നത് പോലും സാഹസമാണ്.
വാഗ്ദാനങ്ങൾ മാത്രം
ഭരണ–പ്രതിപക്ഷ കക്ഷികളിലെ ജനപ്രതിനിധികളോട് പ്രദേശവാസികൾ പരാതി ഉന്നയിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷത്തോളമായി.
നടന്ന് വരാനൊരു വഴി വേണമെന്ന ആവശ്യം പോലും പരിഹരിക്കാൻ അധികാരികൾക്ക് ആയിട്ടില്ല. തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ വാഗ്ദാനങ്ങൾ ഒട്ടേറെയാണ്.
ഇതിനുശേഷം തിരിഞ്ഞു നോക്കാറില്ലെന്നാണ് ആക്ഷേപം. ഒരു കിലോമീറ്ററോളം വരുന്ന പാതയുടെ 400 മീറ്റർ ദൂരം എംഎൽഎ ഫണ്ടിൽ കോൺക്രീറ്റ് ചെയ്തു.
ശേഷിക്കുന്ന മുക്കാൽ കിലോമീറ്ററോളം സഞ്ചാരയോഗ്യമല്ല.
2018ൽ പാത നവീകരണത്തിന് രാജ്യസഭ എംപി കെ.സോമപ്രസാദിന്റെ ഫണ്ടിൽ നിന്നു 9 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ചെങ്കിലും നടപ്പായില്ല. 3 വർഷം മുൻപ് വീണ്ടും കരാർ നൽകിയെങ്കിലും തുക അപര്യാപ്തമാണെന്ന് പറഞ്ഞ് കരാറുകാരൻ പദ്ധതിയിൽ നിന്നും പിന്മാറി.
തൊഴിലുറപ്പ് പദ്ധതിയിൽ എങ്കിലും പാത നവീകരണത്തിന് ശ്രമം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

