പരവൂർ∙ പൊഴിക്കര ചീപ്പ് പാലത്തിലൂടെ (റഗുലേറ്റർ) ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നത് പാലത്തിന് അപകട ഭീഷണിയെന്നു പരാതി. പാലത്തിലൂടെയുള്ള ഭാര വാഹനങ്ങളുടെ യാത്ര നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊഴിക്കര വാർഡ് കൗൺസിലർ ബി.വിമലാംബിക പരവൂർ പൊലീസിനു കത്ത് നൽകി. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പരവൂർ കായലിൽ നിന്നു മണൽ കൊണ്ടു പോകുന്ന ലോറികളാണ് രാത്രി ചീപ്പ് പാലത്തിലൂടെ പോകുന്നത്.
50 വർഷത്തിലേറെ പഴക്കമുള്ള ചീപ്പ് പാലത്തിലൂടെ സ്ഥിരമായി 20 ടണ്ണിലധികം ഭാരമുള്ള ടോറസ് ലോറികൾ പോകുന്നത് പാലത്തിനു ബലക്ഷയമുണ്ടാകാൻ കാരണമായേക്കാം.
ഭാര വാഹനങ്ങൾ പോകുന്നതിനാൽ കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നത് പതിവാണെന്നു നാട്ടുകാരും പറയുന്നു. പൊഴിക്കര റഗുലേറ്ററിന്റെ നവീകരണത്തിനായി പഴയ ഷട്ടറുകളും മോട്ടറുകളും നീക്കം ചെയ്തപ്പോൾ പാലത്തിന്റെ അടിഭാഗത്തുണ്ടായ വിള്ളലുകൾ കാരണം മേജർ ഇറിഗേഷൻ വകുപ്പ് മെക്കാനിക്കൽ വിഭാഗം പാലത്തിലൂടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം രണ്ടര വർഷം മുൻപ് നിരോധിച്ചിരുന്നു.
എന്നാൽ ജലസേചന വകുപ്പ് സിവിൽ വിഭാഗം പിന്നീട് നടത്തിയ പരിശോധനയിൽ 50 വർഷം പഴക്കമുള്ള പാലത്തിനു ബലക്ഷയമില്ലെന്നു കണ്ടെത്തിയെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
1976 ൽ ഗതാഗതത്തിനായി തുറന്നു കൊടുത്ത പാലത്തിൽ പിന്നീട് കാര്യമായ നവീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഇതിനാൽ പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ വിശദമായ പഠനം നടത്തണമെന്നാവശ്യം ശക്തമാണ്.
പൊഴിക്കര ക്ഷേത്രം–കടപ്പുറം റോഡിന്റെ നവീകരണം അടുത്ത കാലത്താണ് പൂർത്തീകരിച്ചത്. സ്ഥിരമായി ഭാരവാഹനങ്ങൾ പോകുന്നത് റോഡ് തകരാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
കായലിൽ ഡ്രജിങ്
പൊഴിക്കര കടപ്പുറത്ത് തീരദേശ റോഡിൽ പരവൂർ കായലിൽ ഡ്രജിങ് നടത്തി കരയിൽ ശേഖരിക്കുന്ന മണലാണ് രാത്രി ലോറിയിൽ തിരുമുക്ക് വഴി ദേശീയപാതയിലേക്കു കൊണ്ടു പോകുന്നത്.
സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം മേജർ ഇറിഗേഷൻ വകുപ്പാണ് ദേശീയപാത അതോറിറ്റി നിർദേശിക്കുന്ന കരാറുകാരന് കായൽ മണൽ വാരാൻ അനുമതി നൽകിയിരിക്കുന്നത്.
ജലപാത കടന്നു പോകുന്ന സ്ഥലങ്ങളിൽ ആഴം കൂട്ടാൻ ഡ്രജിങ് നടത്തുമ്പോൾ ലഭിക്കുന്ന മണലും സ്വാഭാവിക ആഴം നഷ്ടപ്പെട്ട ജലാശയങ്ങളിലെ ആഴം വീണ്ടെടുക്കാൻ നടത്തുന്ന ഡ്രജിങ്ങിലൂടെ ലഭിക്കുന്ന മണലും കരാർ നൽകി വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ദിവസേനെ ഡ്രജ് ചെയ്ത എടുക്കാവുന്ന മണലിന്റെ അളവ് സംബന്ധിച്ച് കൃത്യമായ വിവരമില്ല. മണൽ പാസ് നൽകിയിരുന്ന മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് പരവൂർ കായലിലെ മണൽ വാരൽ സംബന്ധിച്ച് അറിവില്ലാത്ത അവസ്ഥയാണ്.
പരവൂർ കായലിലെ മണൽ കൂനകൾ നീക്കം ചെയ്യുന്നതിന് 10 കോടി രൂപ കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

