ചാത്തന്നൂർ ∙ ദേശീയപാത-66 വികസനത്തെത്തുടർന്നു ഗതാഗതം പ്രതിസന്ധിയിലായതിനെതിരെ റിലേ സത്യഗ്രഹ സമരം നടക്കുന്ന ചാത്തന്നൂർ തിരുമുക്ക്, ഇത്തിക്കര എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കുന്നതിനു സാധ്യത ഇല്ലെന്നു ദേശീയപാത അതോറിറ്റി. നിർമാണം അന്തിമ ഘട്ടത്തിൽ എത്തിയതിനാൽ പുതിയ അടിപ്പാത നിർമിക്കുന്നതിനു ധനകാര്യ അനുമതി നൽകുന്നതിനും ഡിസൈനിൽ മാറ്റം വരുത്തുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയാറല്ലെന്ന് എൻഎച്ച് ഉന്നതാധികൃതർ പറഞ്ഞു.
ഇരു സ്ഥലത്തും അടിപ്പാത നിർമിക്കുന്നതിനു എൻഎച്ച് റീജനൽ ഓഫിസ് തലത്തിൽ എതിർപ്പ് ഇല്ലെന്നും അധികൃതർ സൂചിപ്പിച്ചു. പക്ഷേ കേന്ദ്ര അനുമതി ലഭിച്ചാൽ മാത്രമേ പുതിയ അടിപ്പാത നിർമിക്കാൻ കഴിയൂ.
ഇരു സ്ഥലങ്ങളിലും നിർമാണം ഏകദേശം അന്തിമഘട്ടത്തിലാണ്.
പുതിയ അടിപ്പാത നിർമിക്കണമെങ്കിൽ നിലവിലെ നിർമാണം പൊളിച്ചു നീക്കണം. ടാറിങ് ഉൾപ്പെടെ പൂർത്തിയായത് അകലെ നിന്നു പൊളിക്കണം. ചെലവ് ഇരട്ടിയിലേറെ വർധിക്കും.
ഏകദേശം 8 കോടിയോളം രൂപയുടെ അധികച്ചെലവുണ്ടാകുമെന്നതും ദേശീയപാത നിർമാണം വൈകുമെന്നതിനാലും ഇരു സ്ഥലത്തും പുതിയ അടിപ്പാതയ്ക്കു സാധ്യത ഇല്ലെന്നു എൻഎച്ച് അധികൃതർ വ്യക്തമാക്കി. തിരുമുക്കിലെ അടിപ്പാത വിഷയം ചർച്ച ചെയ്യുന്നതിന് ഏതാനും ആഴ്ച മുൻപ് കലക്ടർ യോഗം വിളിച്ചിരുന്നു.
റീജനൽ ഓഫിസ് തലത്തിൽ തീരുമാനം എടുത്തു അടിപ്പാത നിർമിക്കാൻ കഴിയില്ലെന്ന് ദേശീയപാത അതോറിറ്റി അധികൃതർ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. അടിപ്പാതയ്ക്കായി തിരുമുക്ക്, ഇത്തിക്കര എന്നിവിടങ്ങളിൽ റിലേ സത്യഗ്രഹം ഉൾപ്പെടെ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്.
തിരുമുക്കിലെ നിലവിലെ ഇടുങ്ങിയ അടിപ്പാതയ്ക്കു പകരം വലിയ വാഹനങ്ങൾ കടന്നു പോകുന്ന തരത്തിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിലേ സത്യഗ്രഹം 35 ദിവസം പിന്നിട്ടു.
മുന്നൂറിലേറെ കുടുംബങ്ങളുടെ യാത്രാ സൗകര്യം പൂർണമായും തടസ്സപ്പെടുന്നതും ഇത്തിക്കര- ആയൂർ പാതയിലെ ഗതാഗത പ്രതിസന്ധിയും ഒഴിവാക്കാൻ ഇത്തിക്കരയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടു മൂന്ന് ആഴ്ചയിലേറെയായി ഇത്തിക്കരയിൽ റിലേ സത്യഗ്രഹ സമരം ഉൾപ്പെടെ വിവിധ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്.
കാലാവധി നീട്ടും
ദേശീയപാത 66 നിർമാണ കാലാവധി 6 മാസം കൂട്ടി നീട്ടി നൽകാൻ സാധ്യത.
2026 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ശക്തമായ മഴ നീണ്ടുനിൽക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ നിർമാണ കാലാവധി 6 മാസം കൂടി നീട്ടി നൽകണമെന്ന് കരാർ കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കാലാവധി നീട്ടി നൽകുന്നത് അധികൃതരുടെ പരിഗണനയിലാണ്.
2 റീച്ചുകൾ
∙ ജില്ലയിൽ 2 റീച്ചുകളായാണ് ദേശീയപാത വികസനം. ∙ കൊറ്റംകുളങ്ങര - കാവനാട്: 31.5 കിലോമീറ്റർ.
പ്രതീക്ഷിക്കുന്ന ചെലവ്: 1580 കോടി രൂപ. ∙ കൊല്ലം ബൈപാസ്- പാരിപ്പള്ളി കടമ്പാട്ടുകോണം : 31.25 കിലോമീറ്റർ.
പ്രതീക്ഷിക്കുന്ന ചെലവ്: 1385 കോടി രൂപ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

