എഡിഎസ് വാർഷികം
പൂതക്കുളം∙ സ്റ്റേഡിയം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എസ്.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.
സ്ഥിര സമിതി അധ്യക്ഷൻ ഡി.സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിഅമ്മ, സിഡിഎസ് ചെയർപഴ്സൻ അനിതാദാസ്, ശാന്താ മോഹൻ നിർമല, വിജയകുമാരി അമ്മ എന്നിവർ പ്രസംഗിച്ചു.
വിപണന ശാല ഉദ്ഘാടനം
പൂതക്കുളം∙ ജൈവ കർഷകരുടെ ഓൺലൈൻ കൂട്ടായ്മയായ ജീവധാരയുടെ നേതൃത്വത്തിൽ അംഗങ്ങൾ ഉൽപാദിപ്പിച്ച പച്ചക്കറികളും ജൈവ വളങ്ങളും വിൽപന നടത്തുന്ന സ്ഥിരം വിപണനശാലയുടെ ഉദ്ഘാടനം കൃഷി വകുപ്പ് അസി.ഡയറക്ടർ എസ്.മനോജ് നിർവഹിച്ചു.
ഹരീഷ്, ശിവപ്രസാദ്, രമേശൻ, ലതിക, ഹരി കുഴിക്കുളം, സത്യപ്രകാശ് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

