പരവൂർ∙സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നിറയെ യാത്രക്കാരുമായി മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപകടം വരുത്തി. ഇന്നലെ വൈകിട്ട് 5.20നു പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുൻവശത്ത് വച്ചാണ് ബസുകൾ നേർക്കുനേർ ഇടിച്ചത്.
അപകടത്തിൽ യാത്രക്കാർക്കു നിസ്സാര പരുക്കേറ്റു. കൊല്ലത്ത് നിന്ന് പരവൂർ-വർക്കല വഴി ആറ്റിങ്ങൽ വരെ സർവീസ് നടത്തുന്ന അഭിലാഷ് എന്ന ബസിലേക്ക് കൊല്ലത്ത് നിന്ന് പരവൂർ പൊഴിക്കരയിലേക്ക് സർവീസ് നടത്തുന്ന കാർത്തിക എന്ന ബസാണ് ഇടിച്ചത്.
ബസിലെ തൊഴിലാളികൾ തമ്മിൽ കൊട്ടിയത്ത് വച്ച് സമയത്തെ ചൊല്ലി വാക്കേറ്റം നടന്നിരുന്നു.
തുടർന്ന് പരവൂരിലേക്കുള്ള റൂട്ടിൽ ഇരു ബസുകളും മത്സരയോട്ടം നടത്തിയെന്ന് യാത്രക്കാർ പറഞ്ഞു. പരവൂർ സ്റ്റാൻഡിൽ എത്തി ആറ്റിങ്ങലിലേക്ക് പോകാനിറങ്ങിയ അഭിലാഷ് ബസിൽ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാർത്തിക ബസ് തട്ടുകയായിരുന്നു.
മനഃപൂർവം ഇടിപ്പിച്ചതാണെന്ന് യാത്രക്കാർ ആരോപിച്ചു.
യാത്രക്കാരുടെ വാദം ശരി വയ്ക്കുന്ന തരത്തിൽ അഭിലാഷ് ബസിന്റെ നിരീക്ഷണ ക്യാമറയുടെ വിഡിയോ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്റ്റാൻഡിൽ നിന്ന് അഭിലാഷ് ബസ് ഇറങ്ങുമ്പോൾ സ്റ്റാൻഡിലേക്ക് വന്ന കാർത്തിക ബസ് ഇടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇരുബസുകളുടെയും മുൻവശത്തെ ഗ്ലാസുകൾ തകർന്നു. ബസുകൾ പരവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

