ചാത്തന്നൂർ ∙ തിരുമുക്കിലെ അടിപ്പാതയ്ക്ക് എതിരെയുള്ള സമരം ശക്തമാക്കുന്നു. റിലേ സത്യഗ്രഹ സമരത്തിന്റെ നാലാം ദിവസം പരവൂർ യുവജന കൂട്ടായ്മ കൺവീനർ ഷൈൻ എസ്.കുറുപ്പിന്റെ സത്യഗ്രഹം കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു.
കെ.കെ.നിസാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സുഭാഷ് പുളിയ്ക്കൽ, പരവൂർ നഗരസഭ കൗൺസിലർ ടി.സി.രാജു, സുവർണൻ പരവൂർ ജി.രാജശേഖരൻ ,ജി.പി.രാജേഷ്, പരവൂർ ഉണ്ണി, വി.എ,മോഹൻലാൽ എന്നിവർ പ്രസംഗിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.സേതുമാധവൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, പരവൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്.ശ്രീലാൽ തുടങ്ങിയവർ സമരവേദിയിൽ എത്തി.
റിലേ സത്യഗ്രഹത്തിന്റെ അഞ്ചാം ദിവസം ചാത്തന്നൂർ വികസന സമിതി അംഗം തൗഫീക് ചാത്തന്നൂർ സത്യഗ്രഹം അനുഷ്ഠിച്ചു.
കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. പരവൂർ പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ സത്ജിത്ത് അധ്യക്ഷത വഹിച്ചു.
പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, സെന്റ് ജോർജ് യുപിഎസ് എച്ച്എം ബെനിൽ മാത്യു, ജി.രാജശേഖരൻ, ജി.പി.രാജേഷ്, കെ.കെ.നിസാർ. ഷിബി നാഥ്, രാജൻ തട്ടാമല, സന്തോഷ് പാറയിൽക്കാവ് തുടങ്ങിയവർ പ്രസംഗിച്ചു.
റിലേ സത്യഗ്രഹ സമരത്തിന്റെ ആറാം ദിവസമായ ഇന്നു ചാത്തന്നൂർ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനസ് സത്യഗ്രഹം അനുഷ്ഠിക്കും.
ഇപ്റ്റ, കേരള മഹിള സംഘം, ഐഎൻടിയുസി, തിരുമുക്കിലെ ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പരവൂർ യൂണിറ്റ്, കൂട്ടായ്മ ആനപ്രേമി സംഘം പരവൂർ , പുറ്റിങ്ങൽ ദേവസ്വം ഭരണസമിതി, വ്യാപാരി വ്യവസായി സമിതി പരവൂർ യൂണിറ്റ്,മർച്ചന്റ് അസോസിയേഷൻ തുടങ്ങി സംഘടനകൾ വരും ദിവസങ്ങളിൽ സത്യഗ്രഹം അനുഷ്ഠിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]