
കടയ്ക്കൽ∙ വീട് നിർമാണത്തിനു ലോറിയിൽ കൊണ്ടു വന്ന തറയോടുകൾ ഇറക്കാൻ സിഐടിയു ചുമട്ടു തൊഴിലാളികൾ അമിത കൂലി ചോദിച്ചതിനെ തുടർന്നു വീട്ടുടമസ്ഥ ഒറ്റയ്ക്ക് ലോഡ് ഇറക്കിയ സംഭവം ജില്ലാ ലേബർ ഓഫിസർ അന്വേഷണം നടത്തി. കുമ്മിൾ തച്ചോണം പ്രീയ നിവാസിൽ പ്രിയ വിനോദാണ് ഒറ്റയ്ക്ക് ലോറിയിൽ നിന്നു ലോഡ് ഇറക്കിയത്.
ലോഡ് ഇറക്കി തീരുന്നത് വരെയും വീടിനു മുന്നിൽ സിഐടിയു തൊഴിലാളികൾ നിന്നു. സഹായിക്കാൻ ചെന്നവരെ തടയുകയും ചെയ്തു.
മലയാള മനോരമയിലെ വാർത്ത ശ്രദ്ധയിൽപ്പെട്ട് ജില്ലാ ലേബർ ഓഫിസർ പ്രിയയുടെ വീട്ടിൽ എത്തി. പ്രിയയിൽ നിന്നു തെളിവെടുത്തു.
നടപടി സ്വീകരിക്കുമെന്നു ഉറപ്പു നൽകിയതായി പ്രിയ പറഞ്ഞു.
ഇതേ സമയം മന്ത്രി വി.ശിവൻകുട്ടി പ്രിയയെ ഫോണിൽ വിളിച്ചു. അന്വേഷിക്കുമെന്നു ഉറപ്പ് നൽകി.
ബുധൻ രാത്രി 2 മണിക്കൂർ പണിപ്പെട്ടാണ് 150 തറയോടുകൾ പ്രിയ ഇറക്കിയത്. തറയോടുകൾ അടുക്കി വയ്ക്കാൻ നിർമാണ തൊഴിലാളികൾ തയാറായെങ്കിലും അതിനും സിഐടിയു തൊഴിലാളികൾ അനുവദിച്ചില്ല.
തച്ചോണത്തും പരിസരത്തും സിഐടിയു അംഗങ്ങളായ തൊഴിലാളികളുടെ പേരും വിവരവും കൂലിയുടെ നിരക്ക് പ്രദർശിപ്പിക്കാൻ നടപടി വേണമെന്നു പ്രിയ ലേബർ ഓഫിസറോട് ആവശ്യപ്പെട്ടു.
ചോദിക്കുന്ന കൂലി തന്നില്ലെങ്കിൽ പ്രിയയും ഭർത്താവും ചേർന്നു ലോഡ് ഇറക്കിക്കോളാനും മറ്റാരെയും വിളിക്കാൻ പാടില്ലെന്നും തൊഴിലാളികൾ വ്യവസ്ഥ വച്ചിരുന്നു. തുടർന്നാണ് പ്രിയ സ്വന്തമായി ലോഡ് ഇറക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]