
ചവറ ∙ ദേശീയപാത നിർമാണം നടക്കുന്ന ചവറ മേഖലയിൽ ഉയരപ്പാത നിർമാണം പൂർത്തിയാക്കാൻ ഇനിയും കടമ്പകളേറെ. അടിപ്പാത നിർമാണം പൂർത്തീകരിച്ച വെറ്റമുക്ക്, കുറ്റിവട്ടം, ടൈറ്റാനിയം, കൊറ്റൻകുളങ്ങര, നീണ്ടകര തുടങ്ങിയ പ്രധാന ജംക്ഷനുകളിൽ പക്ഷേ, ഉയരപ്പാത നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്.
ചിലയിടത്തു മണ്ണ് നിറച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇവിടെ സർവീസ് റോഡ് നിർമാണം പൂർത്തീകരിച്ചു ഗതാഗതത്തിനായി തുറന്നു നൽകാൻ കഴിഞ്ഞിട്ടില്ല. ഇതുകാരണം ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കു രൂക്ഷമാണ്.
ഏറെ വൈകി അടിപ്പാത നിർമാണം തുടങ്ങിയ പുത്തൻതുറയിൽ ഒരുവശത്തെ അടിപ്പാത മാത്രമാണു പൂർത്തിയായത്.
മണ്ണിന്റെ ലഭ്യത കുറവായതും ശുദ്ധജല പൈപ് സ്ഥാപിക്കലും ഉയരപ്പാത നിർമാണത്തിനു തടസ്സമായെന്നാണു കരാർ കമ്പനിയുടെ വാദം. എന്നാൽ, ദേശീയപാത നിർമാണം തുടങ്ങിയതിനു പിന്നാലെ ഇതിന്റെ പേരിൽ വൻതോതിൽ കിഴക്കൻ പ്രദേശങ്ങളിൽ നിന്നെത്തിച്ച മണ്ണ് സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും നിലങ്ങളും നികത്താൻ ഉപയോഗിച്ചതാണെന്നും ആക്ഷേപം ഉണ്ട്.
ഇടപ്പള്ളിക്കോട്ട, വേട്ടുതറ എന്നിവിടങ്ങളിൽ അടിപ്പാത അനുവദിച്ചിട്ടുണ്ടെന്നു പറയുന്നതല്ലാതെ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങാനായിട്ടില്ല. ചാത്തന്നൂർ റീച്ചിൽ പലയിടത്തും ഉയരപ്പാതകൾ പൂർത്തിയാക്കി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. മറ്റുള്ളയിടത്തു നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കി വരുമ്പോഴാണു ചവറ മേഖലയിൽ കാര്യങ്ങൾ ഇഴഞ്ഞുനീങ്ങുന്നത്.
യാത്രക്കാരുടെയും നാട്ടുകാരുടെയും ബുദ്ധിമുട്ട് ദിവസവും വർധിക്കുന്നതിനെതിരെ പ്രതിഷേധം കനത്തു തുടങ്ങിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]