
അഭിമുഖം 26ന്
കൊല്ലം ∙ പെരുമൺ എൻജിനീയറിങ്ങിൽ കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ (താൽക്കാലികം) ഒഴിവിലേക്ക് 26നു രാവിലെ 10.30ന് അഭിമുഖം നടക്കും. ഫോൺ – 04742550500.
മൺറോത്തുരുത്ത്∙ പെരുങ്ങാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ്, കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 26നു രാവിലെ 11ന് ഓഫിസിൽ നടത്തും.
സീറ്റ് ഒഴിവ്
കൊല്ലം∙ മയ്യനാട് സർക്കാർ ഐടിഐയിൽ മെക്കാനിക്കൽ ഡീസൽ ട്രേഡിൽ പട്ടികവർഗ വിദ്യാർഥികൾക്കായി സംവരണം ചെയ്ത രണ്ട് സീറ്റുകളിൽ ഒഴിവുണ്ട്.
25നു രാവിലെ 10നു സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0474 2558280.
വാർഷിക പൊതുയോഗം
കുണ്ടറ∙ പൗരസമിതിയുടെ വാർഷിക പൊതുയോഗം ഇന്നു വൈകിട്ട് 4ന് ഇളമ്പള്ളൂർ വിദ്യാനികേതൻ കോളജിൽ നടക്കും.
പ്രസിഡന്റ് കെ. ഒ.
മാത്യു പണിക്കർ അധ്യക്ഷത വഹിക്കും. സമിതി അംഗങ്ങൾ കൃത്യമായി പങ്കെടുക്കണമെന്ന് സെക്രട്ടറി ശിവൻ വേളിക്കാട് അറിയിച്ചു.
മെഡിക്കൽ ക്യാംപ്
കൊല്ലം ∙ ആശ്രാമം കീർത്തി നഗർ റസിഡന്റ്സ് അസോസിയേഷൻ, കൊല്ലം ജില്ലാ ആയുർവേദ ആശുപത്രി എന്നിവ സംയുക്തമായി നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ ആശ്രാമം എൻഎസ്എസ് കരയോഗ മന്ദിരത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.
തൊഴിൽ മേള ഇന്ന്
കൊല്ലം∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി നടത്തുന്ന ‘നിയുക്തി’ തൊഴിൽ മേള ഇന്ന് 10ന് കൊട്ടാരക്കര സെന്റ് ഗ്രിഗ്രോറിയസ് കോളജിൽ മന്ത്രി കെ.എൻ.
ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 1500 ഒഴിവുകളുമായി 20 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും.
രാവിലെ 9 മുതൽ 3 വരെയാണ് മേള. എസ്എസ്എൽസി മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
പ്രായപരിധി: 18–50 വയസ്സ്. ഫോൺ : 8281359930, 8304852968.
വിനായക ചതുർഥി
ഓച്ചിറ ∙ ആലുംപീടിക ആനന്ദേശ്വരം മഹാദേവ ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവം 27നു നടക്കും.
5നു അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. ചികിത്സാസഹായം
പുത്തൂർ ∙ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നു പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം ഇന്നു 11.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പരിധിയിലെ 23 ഡയാലിസിസ് രോഗികൾക്ക് 5,000 രൂപ വീതം മൊത്തം 1, 15,000 രൂപയാണ് വിതരണം ചെയ്യുന്നത്.
സൗജന്യ നേത്ര പരിശോധന
ചാത്തന്നൂർ ∙ ഗവ.വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവീസ് സ്കീം യൂണിറ്റ് സൗജന്യ നേത്ര പരിശോധന – തിമിര നിർണയ ക്യാംപ് നടത്തി.
എസ്എംസി ചെയർമാൻ ടി.ദിജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.
എച്ച്എം സി.എസ്.സബീല ബീവി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ലിൻസി എൽ.സ്കറിയ, ഡോ. അതുൽ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ റെയ്മണ്ട് ജോൺ, കെ.കവിത എന്നിവർ പ്രസംഗിച്ചു.
സ്പോട്ട് അഡ്മിഷൻ
കൊല്ലം∙ അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഡിപ്ലോമ ഇൻ പോളിമർ ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27 ന് സ്പോട്ട് അഡ്മിഷൻ നടത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും, പുതിയ അപേക്ഷകർക്കും പങ്കെടുക്കാം. റജിസ്ട്രേഷൻ സമയം: രാവിലെ 9.30 മുതൽ 10.30 വരെ. അസ്സൽ സർട്ടിഫിക്കറ്റുകളും, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
വിവരങ്ങൾക്ക്: www.polyadmission.org ഫോൺ: 04734 231776. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]