
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
അധ്യാപക ഒഴിവ്
തെന്മല∙ ഒറ്റക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക അധ്യാപകന്റെ ഒഴിവിൽ 25ന് രാവിലെ 11ന് അഭിമുഖം നടത്തും.
ആര്യങ്കാവ്∙ ഗവ. എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
25ന് രാവിലെ 11ന് അഭിമുഖം നടത്തും.
അപേക്ഷ ക്ഷണിച്ചു
പുനലൂർ ∙മാത്ര കെവിഎംഎസ് ഐടിസി ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള രണ്ട് വർഷ എൻജിനീയറിങ് കോഴ്സുകളിലേക്ക് എസ്എസ്എൽസി പാസായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 9074946968, 9447745256
രണ്ടാം ഘട്ട അലോട്മെന്റ്
പത്തനാപുരം∙ പാണ്ടിതിട്ട
ക്രിസ്തുരാജ് ഐടിഐയിലെ രണ്ടുവർഷ സർവേയർ ട്രെഡിലേക് രണ്ടാം ഘട്ട അലോട്മെന്റ് ഇന്ന് രാവിലെ 10 മുതൽ നടക്കുന്നു.
ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തുക. 9746990812
വൈദ്യുതി മുടക്കം
അയത്തിൽ ∙ പുന്തലത്താഴം, പുന്തലത്താഴം ലൈബ്രറി, പുന്തലത്താഴം സാമിൽ, ഡീസന്റ് മുക്ക്, കൊച്ചു ഡീസന്റ് മുക്ക്, ചെന്താപ്പൂര്, ഭൂതത്താൻ കാവ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പള്ളിമുക്ക് ∙ കാവൽപുര സൗത്ത്, വൈദ്യശാല എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. കടപ്പാക്കട
∙ കുന്നിൽ, ജ്യോതി കാഷ്യു, ടൗൺ ലിമിറ്റ്, മുനിസിപ്പൽ കോളനി, വർക്കല സാമിൽ, ടൗൺ അതിർത്തി എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]