
പുത്തൂർ ∙ കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർണമായി.
നാളെ പുലർച്ചെ 4 മുതൽ തർപ്പണം തുടങ്ങും. ക്ഷേത്രത്തിൽ വിഷ്ണു പൂജയോടെ ആണു കർമങ്ങൾക്കു തുടക്കം.
കല്ലടയാറ്റിൽ സുരക്ഷിതമായ സ്നാനഘട്ടം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം എഴുനൂറോളം പേർക്ക് ബലി അർപ്പിക്കാനുള്ള 2 ബലി മണ്ഡപങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പിതൃപൂജ, തിലഹവനം, സായൂജ്യപൂജ, പാൽപ്പായസ വഴിപാട് എന്നിവയും നടക്കും. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ, മേൽശാന്തി തുളസീദാസ് പോറ്റി എന്നിവരുടെ കാർമികത്വത്തിൽ തിലഹവനവും സായൂജ്യ പൂജയും പിതൃപൂജയും നടക്കും.
ഷോഡശ, ജ്യോതിഷ ഗവേഷകൻ രാജൻ മലനട, യജ്ഞാചാര്യൻ വള്ളിക്കീഴ് ഗംഗാധരൻ നായർ എന്നിവരുടെ കാർമികത്വത്തിലാണ് ബലി കർമങ്ങൾ. പൊലീസ് ,അഗ്നിരക്ഷാ സേന, റവന്യു, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനം ഉണ്ടാകും.
ആംബുലൻസ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേകം പാർക്കിങ് കേന്ദ്രങ്ങളും അവിടെ നിന്നു ബലിസ്ഥലത്തേക്ക് എത്താൻ വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ മുതൽ അന്നദാനവും ഉണ്ടായിരിക്കും. മഹാവിഷ്ണു സേവാസംഘം സന്നദ്ധ സേവകരുടെ മുഴുവൻ സമയ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രസിഡന്റ് അനിൽ കുളക്കട, സെക്രട്ടറി പി.അഭിലാഷ് എന്നിവർ അറിയിച്ചു.
താഴം തിരു ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രം
പുത്തൂർ ∙ പാങ്ങോട് താഴം തിരുആദിശമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടകവാവ് ബലി തർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങളായി. നാളെ പുലർച്ചെ 4 മുതൽ തർപ്പണം തുടങ്ങും. ബലി കർമങ്ങൾക്കു ശ്രീശൈലം നാരായണൻ നമ്പൂതിരിയും തിലഹവനത്തിനു ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവര് സോമയാജിപ്പാടും കാർമികത്വം വഹിക്കും.
2 ബലി മണ്ഡപങ്ങളിലായി ഒരേ സമയം 1000 പേർക്ക് ബലി തർപ്പണം നടത്താനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കല്ലടയാറിന്റെ തീരത്താണ് സ്നാന ഘട്ടം.
പിതൃപൂജ, പാൽപ്പായസ വഴിപാട്, സമൂഹ അന്നദാനം എന്നിവയും ഉണ്ടാകും. പൊലീസ്, അഗ്നിരക്ഷാസേന, റവന്യു, ആരോഗ്യ വകുപ്പുകളുടെ സേവനവും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നു പ്രസിഡന്റ് കെ.അരവിന്ദാക്ഷൻ നായർ, സെക്രട്ടറി എം.കെ.ശ്രീകുമാർ എന്നിവർ അറിയിച്ചു.
ആനക്കൂട് ശ്രീമഹാദേവർ ക്ഷേത്രം
കുളത്തൂപ്പുഴ∙ ആനക്കൂട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ കർക്കടക വാവ് ദിവസം കല്ലടയാർ കടവിൽ പിതൃബലി തർപ്പണത്തിനു സൗകര്യം ഏർപ്പെടുത്തി.
പോരേടം മഹാദേവ ക്ഷേത്രം
അർക്കന്നൂർ ∙ പോരേടം മഹാദേവ ക്ഷേത്രം ഉപദേശക സമിതി, ആറാട്ട് കടവ് സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ നാളെ രാവിലെ 5 മുതൽ അർക്കന്നൂർ തെരുവിൻഭാഗം ആറാട്ടുകടവിൽ കർക്കിടക വാവുബലി തർപ്പണം ചടങ്ങുകൾ നടക്കും.കർമങ്ങൾക്കു തന്ത്രി രാജീവനും തിലഹവന പൂജകൾക്കു എ.എൻ.രഘുപ്രസാദ് പണ്ടാരത്തിലും നേതൃത്വം നൽകും.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളിക്കടവ് ഉണ്ടായിരിക്കും. തുടർന്ന് അന്നദാനം.
പടിഞ്ഞാറ്റിൻകര ക്ഷേത്രം
കൊട്ടാരക്കര∙ പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിലെ കർക്കടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങളായി.
500 പേർക്ക് ഒരേ സമയം ബലിതർപ്പണത്തിന് സൗകര്യം ഉണ്ട്. പുലർച്ചെ 4.30ന് ആരംഭിക്കും.ചലച്ചിത്ര നിർമാതാവും മുൻ ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ വിനായക .എസ്. അജിത്കുമാർ ചടങ്ങിന് ഭദ്രദീപം തെളിക്കും.
വർക്കല പാളയംകുന്ന് ശ്രീകണ്ഠശാസ്ത ക്ഷേത്രം മേൽശാന്തി രാജേഷ് പോറ്റി ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
കിളിമരത്തുകാവിലും മീൻമുട്ടിയിലും
ചടയമംഗലം∙ കടയ്ക്കൽ കിളിമരത്തുകാവ് ശിവ പാർവതി ക്ഷേത്രത്തിൽ മേൽശാന്തി ശ്രീനിവാസൻ പോറ്റി കാർമികത്വം വഹിക്കും പുലർച്ചെ മുതൽ ബലി തർപണ ചടങ്ങ് ആരംഭിക്കും. കുമ്മിൾ മീൻമുട്ടിയിലും ബലിതർപ്പണ ചടങ്ങ് നടക്കും.
പ്രഭാത ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചടയമംഗലം, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നു കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും.
ആയിരവില്ലി ക്ഷേത്രം
ചടയമംഗലം∙ മലപ്പേരൂർ ആയിരവില്ലി മഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങ് നടക്കും.
ക്ഷേത്രം വക കടവിലാണ് ചടങ്ങ്. രാവിലെ 5ന് ആരംഭിക്കും.
രണ്ടിന് സമാപിക്കും. രാവിലെ 6മുതൽ അന്നദാനവും ഉണ്ടായിരിക്കും.
അണ്ടൂർ മഹാവിഷ്ണുക്ഷേത്രം
അണ്ടൂർ∙ മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കടക വാവ് ബലിതർപണവും തിലഹോമവും നാളെ രാവിലെ 5.30 ന് ആരംഭിക്കും.
മേൽ ശാന്തി ആനന്ദ്.എസ്. നമ്പൂതിരിയുടെ കാർമികത്വം വഹിക്കും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]